പരവൂര്‍: പരവൂര്‍ നഗരസഭയില്‍ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവട് വെപ്പ് നടത്തി പരവൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്വര്‍ണമ്മ സുരേഷ്. നഗരസഭയിലെ ആദ്യത്തെ സമ്പൂര്‍ണ വാസിസിനേഷന് വാര്‍ഡ് എന്ന നേട്ടവുമായി ടൗണ്‍ ഡിവിഷന് മാറുകയാണ്. ബിജെപിയുടെ പരവൂര്‍ നഗരസഭയിലെ കൗണ്‍സിലറായ സ്വര്‍ണമ്മ സുരേഷിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധ രംഗത്ത് ഡിവിഷന് ഈ നേട്ടം കൈവരിച്ചത്.
വാക്സിന് ക്ഷാമം വളരെ രൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ അഭിമാന നേട്ടമാണ് ടൗണ്‍ ഡിവിഷന് നേടിയത്. 18 വയസിനു മുകളില്‍ വാക്സിന് എടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്സിന് നല്കി കഴിഞ്ഞു. 1210 പേരാണ് നിലവില്‍ ഈ വാര്‍ഡില്‍ വാക്സിന് എടുത്തത്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സേവാഭാരതി, ബിജെപിയുടെ ആരോഗ്യ സന്നദ്ധ സേവാപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും കൂട്ടായി നടത്തിയ പ്രവര്‍ത്തനമാണ് വാര്‍ഡില്‍ നടത്തിയത്.
വീടുകളില്‍ എത്തി രജിസ്റ്റര്‍ ചെയ്തും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചും ദൂരസ്ഥലങ്ങളിലെത്തി വാക്സിന് എടുക്കുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതുമാണ് നേട്ടത്തിന് കാരണമായതെന്ന് സ്വര്‍ണമ്മ സുരേഷ് പറഞ്ഞു. മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടക്കുന്നത്. പരവൂര്‍ നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് സ്വര്‍ണമ്മ സുരേഷ്. നഗരസഭയിലെ ബിജെപി പ്രതിനിധികളായ മറ്റ് മൂന്ന് അംഗങ്ങളുടെ വാര്‍ഡുകളും സമ്പൂര്‍ണ വാക്സിനേഷന് എന്ന നേട്ടത്തിനരികെയാണ് വരും ദിവസങ്ങളില്‍ ആ വാര്‍ഡുകളും സമ്പൂര്‍ണ വാക്സിനേഷനിലേക്ക് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: