Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടങ്ങാത്ത സമരവീര്യം; ഒരിക്കലും മറക്കാത്ത കര്‍ഷകപോരാട്ടം; കല്ലറ പാങ്ങോട് സമരത്തിന് 83 വയസ്

1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്‌ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23ന് തന്നെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. 1114 കന്നി അഞ്ചിന് (1938സെപ്റ്റംബര്‍ 21ന്) സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. കല്ലറയില്‍ നിന്നുള്ള പലരും ഇതില്‍ പങ്കെടുത്തിരുന്നു. ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ പ്രാദേശികമായി സമരം ചെയ്യാന്‍ ഈ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്

Janmabhumi Online by Janmabhumi Online
Sep 27, 2021, 05:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കല്ലറ: കല്ലറയെന്ന കാര്‍ഷിക ഗ്രാമീണ മേഖലയെ സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിലേക്ക് ആവാഹിച്ച കലാപത്തിന് 83 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തി.

1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്‌ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23ന് തന്നെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. 1114 കന്നി അഞ്ചിന് (1938സെപ്റ്റംബര്‍ 21ന്) സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. കല്ലറയില്‍ നിന്നുള്ള പലരും ഇതില്‍ പങ്കെടുത്തിരുന്നു. ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ പ്രാദേശികമായി സമരം ചെയ്യാന്‍ ഈ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.

കല്ലറയിലും പാങ്ങോടുമുള്ള ചന്തകളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രവേശനചുങ്കം അകാരണമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ കൊച്ചപ്പി പിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന്‍ വൈദ്യന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ചു. 1930 സെപ്തംബര്‍ 22ന് അവര്‍ കല്ലറ ചന്തയില്‍ ചുങ്കപ്പിരിവ് നല്‍കാതെ പ്രതിക്ഷേധിച്ചു. നികുതിപിരിവുകാരുമായി സംഘര്‍ഷമായി. നികുതിപിരിവുകാരെ തല്ലിയോടിച്ചു. നികുതിപിരിവുകാരോടൊപ്പം നിന്ന പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നു. 29ന് കൂടുതല്‍ പോലീസെത്തി.  

കാരേറ്റ് നിന്ന് ഒരു വണ്ടി പോലീസുമായി ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ഖാന്‍ എത്തി മര്‍ദ്ദനമുറകള്‍ സ്വീകരിച്ചു. തച്ചോണത്ത് വെച്ച് പോലീസുമായി സംസാരിക്കാനെത്തിയ കൊച്ചാപ്പി പിള്ളയെ തോക്കുകൊണ്ട് അടിച്ച് ജീപ്പില്‍ കയറ്റി പാങ്ങോട് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകൂര്‍ കൂടുതല്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേയ്‌ക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് കൂടുതല്‍ പോലീസ് സേന എത്തുന്നത് തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. കുറ്റിമുടു മുതലുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടും റോഡില്‍ കിടങ്ങുകള്‍ തീര്‍ത്തും പോലീസ് വാഹനങ്ങളുടെ വഴിയടച്ചു. ഇതോടെ ഒറ്റപ്പെട്ട ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഭയന്നു. പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി അക്രമിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയും പട്ടാളത്തില്‍ നിന്ന് വിരമിച്ച പട്ടാളം കൃഷ്ണന്‍ എന്ന സമരനേതാവ് പോലീസുമായി സന്ധിസംഭാഷണം നടത്തുകയും ചെയ്തു. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് കണ്ട് കൊച്ചപ്പിപ്പിള്ളയെ മോചിപ്പിച്ചു.

പോലീസ് മര്‍ദ്ദിച്ചവശനാക്കിയ കൊച്ചപ്പിപ്പിള്ളയെ കണ്ടതോടെ സമരക്കാരുടെ രോഷം അണപൊട്ടി. കല്ലറയിലെ റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ അടിച്ചുകൊന്നു. അന്നുച്ചയ്‌ക്ക് നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്‌പോസ്റ്റിലേയ്‌ക്ക് നാടന്‍തോക്കുകളും കയ്യില്‍കിട്ടിയ പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. നാട്ടുകാരും പോലീസും തമ്മില്‍ നടന്ന വെടിവയ്‌പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന്‍ ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയുടെ മറവില്‍ ഗോപാലന്‍ എന്ന കര്‍ഷകന്‍ പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്‌റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് തിരുവനന്തപുരത്തുനിന്ന് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.  

കേസിലെ ഒന്നാം പ്രതിയും പതിമൂന്നാം പ്രതിയുമായിരുന്ന കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിന തടവിനും ശിക്ഷിച്ചു. മറ്റൊരു പ്രതിയായ രാമേലിക്കോണം പദ്മനാഭന്‍ പോലീസ് വീട് വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ്രൈഡവര്‍ വാസു, ഗോപാലന്‍, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവകുറുപ്പ്, കൊചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാണന്‍ തുടങ്ങിയവരായിരുന്നു സമര നേതാക്കള്‍.

ഗോപന്‍ ചുള്ളാളം

Tags: തിരുവനന്തപുരംകലാപം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

പുതിയ വാര്‍ത്തകള്‍

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

സൂംബാ പരിശീലനം സംസ്കാരത്തിന് നിരക്കുന്നല്ല, 19-ാം നൂറ്റാണ്ടല്ല, പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നു; മന്ത്രി ബിന്ദുവിനെ പരിഹസിച്ച് ഹുസൈൻ മടവൂർ

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം; ഭക്ഷണവും ചികിത്സാക്രമവും അതിപ്രധാനം

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ദിരയുടെ ഏകാധിപത്യ ജീന്‍: ജോര്‍ജ് കുര്യന്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

എം.എ. ബേബി ചരിത്രം തമസ്‌കരിക്കുന്നു: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ്

പാകിസ്ഥാനിൽ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 18 പേർ മുങ്ങിമരിച്ചു

പാലക്കയം തട്ടു ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ട് അഴിമതി; റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies