ജറുസലേം: ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സേന വെസ്റ്റ്ബാങ്കില്‍. അഞ്ച് തീവ്രവാദികളെ ഇസ്രയേല്‍ സേന വെടിവെച്ചുകൊണ്ടു. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ മോഡല്‍ അക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. സമീപകാലത്തെ ഏറ്റവും മാരകമായ കടന്നാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
രണ്ടുപേര്‍ ജെനിനിലും മൂന്ന് പേര് ബിദ്ദുവിലുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തെന്നും അത് ചെറുക്കാനാണ് കടന്നുകയറി ആക്രമിച്ചതെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇസ്രായേല്‍ സേന റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് വാര്‍ത്താ ഏജന്‍സി വഫ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: