തൃശൂര്‍: ഹോട്ടലുകളുടെ അടുക്കളകളില്‍ വീണ്ടും രുചിക്കൂട്ടുകള്‍ തയ്യാര്‍. നീണ്ട അഞ്ചു മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും നിബന്ധനകളോടെ ഇന്നലെ തുറന്നു. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായതോടെ ഹോട്ടലുകളിലെ തീന്മേശയില് രുചിയേറും വിഭവങ്ങള്‍ വിളമ്പി തുടങ്ങി.
ഞായറാഴ്ചയായിട്ടും ഇന്നലെ രാവിലെ തന്നെ ഹോട്ടലുകളിലേക്ക് ജനങ്ങളുടെ വരവ് ആരംഭിച്ചിരുന്നു. ജില്ലയിലെ 2500ഓളം ഹോട്ടലുകളില്‍ പകുതിയോളം തുറന്നതായി ഉടമകള്‍ പറഞ്ഞു. അവധിദിനമായിട്ടും ഹോട്ടലുകളില്‍ സാമാന്യം തിരക്കുണ്ടായി. സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അവധിയും ഇന്നത്തെ ഹര്‍ത്താലും കഴിഞ്ഞ് നാളെ മുതല്‍ ഭൂരിഭാഗം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ പറഞ്ഞു.
ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. നാലു പേര്‍ക്കുള്ള മേശയില്‍ രണ്ടാളെ മാത്രമാണ് ഇരുത്തിയത്. ഹോട്ടലുകളിലെത്തിയവരില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുവെന്ന് അറിയിച്ചവര്‍ക്കാണ് ഡൈനിങ് അനുവദിച്ചതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി സഹകരണമുണ്ട്. എസി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഹോട്ടലുകളില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രണ്ട് ഡോസ് വാക്സിനെടുത്ത തൊഴിലാളികളെയാണ് ഇന്നലെ ജോലിക്ക് നിയോഗിച്ചതെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.
രണ്ടാം തംരംഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ ഡൈനിങിന് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ 5 മാസമായി ഹോംഡെലിവറിയും പാഴ്സലും മാത്രമേ ഹോട്ടലുകളില്‍ നിന്ന് നല്കിയിരുന്നുള്ളൂ. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിന് നിബന്ധന ബാധകമല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമാണ് ഇന്നലെ ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കുമെത്തിയത്.
ഡൈനിങിന് അനുമതി ലഭിച്ചതില്‍ സന്തോഷം
ഹോട്ടലുകളില്‍ ഡൈനിങിന് അനുമതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ 5 മാസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാരിനെതിരെ സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മേഖലയിലെ ആശങ്ക ഒഴിയുന്നില്ല. പ്രതിസന്ധിയ്ക്കിടയിലും പിടിച്ചു നിന്ന ഹോട്ടലുകള്‍ക്ക് പോലും സാമ്പത്തികമായി പഴയ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും കടക്കെണിയിലാണ്. വൈദ്യുതിനിരക്ക്, വസ്തുകരം, ലൈസന്‍സി ഫീ തുടങ്ങി ഇനങ്ങളിലൊന്നും സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടില്ല. പാചകക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളെ കണ്ടെത്തേണ്ടതുണ്ട്. ഇതര സംസ്ഥാനത്തുള്ളവരടക്കമുള്ള ഹോട്ടല്‍ തൊഴിലാളികളില്‍ ഏറെയും മറ്റു തൊഴില്‍ തേടി പോയി.
-ഉണ്ണികൃഷ്ണന് ഈച്ചരത്ത് (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്)
തൊഴിലാളി കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരം
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ജോലിയില്ലാത്തതിനാല്‍ ആയിരക്കണക്കിന് ഹോട്ടല്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ് . ഹോട്ടലുകള്‍ തുറന്നതോടെ തൊഴിലാളികളുടെ കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരമാകും. ഡൈനിങ് തുടങ്ങിയതോടെ ഹോട്ടലുകളില്‍ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ തൊഴിലാളികളെ ജോലിക്കെടുക്കാനുമാകും.
-എം.എ ഫാറൂഖ് (സംസ്ഥാന ജന. സെക്ര., കേരള ഹോട്ടല്‍ റസ്റ്റോറന്റ് കാറ്ററിങ് ആന്റ്കൂള്‍ബാര്‍ സ്റ്റാഫ് അസോസിയേഷന്)
ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയത് വളരെ നല്ല തീരുമാനമാണ്. ദീര്‍ഘദൂര യാത്രക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരുമെല്ലാം ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. ഇടയ്ക്കെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക്് സര്‍ക്കാര്‍ തീരുമാനം വളരെ ആശ്വാസമായി. മാസങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ടൗണിലെ ഹോട്ടലിലെത്തി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
-ഷിനോദ് (കുമാരന്‍പടി, പുന്നയൂര്‍ക്കുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: