പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യവും സ്നേഹവുമെല്ലാം ഏറെ പ്രശംസനീയമാണ്. ഈ നന്മയാല് സമൂഹ മാധ്യമങ്ങളില്‍ ഏപ്പോഴും നിറഞ്ഞ് നില്ക്കുന്ന ആളുമാണ് പ്രണവ്. ഇപ്പോഴിതാ കടലില്‍ വീണ തെരുവുനായയെ പ്രണവ് രക്ഷിച്ചതും സമൂഹ മധ്യമങ്ങളില്‍ തരംഗമായിരിക്കുന്നു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കാഴ്ച.
തീരത്തുണ്ടായിരുന്ന നായ തിരയില്പെട്ടായിരിക്കണം കടലില്‍ കുടുങ്ങിയത്. തിരമാല ഏറെ ദൂരേക്ക് കൊണ്ടുപോകുകയും ചെയ്തു. നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുകയാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന.
നടുക്കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. കരയിലെത്തിയ പ്രണവ് നായയെ കരുതലോടെ അവിടെ വെക്കുന്നതും കാണാം. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവരോട് അല്‍പ്പനേരം സംസാരിച്ച ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുകയാണ് പ്രണവ്. രക്ഷപ്പെട്ട നായ മറ്റു നായകള്‍ക്കൊപ്പം സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം.
കടലിലകപ്പെട്ട മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ പ്രണവ് കാണിച്ച താല്‍പ്പര്യത്തെയും ധൈര്യത്തെയും ആരാധകര്‍ അഭിനന്ദിച്ചു. പലരും ‘ചാര്‍ളി’യെന്ന് അഭിസംബോധന ചെയ്താണ് മൃഗങ്ങളോടുള്ള സ്നേഹവായ്പിനെ അടയാളപ്പെടുത്തിയത്. ഇതാണ് യഥാര്‍ഥ ഹീറോയിസമെന്നും ആരാധകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: