തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയകാര്യ സമിതിയില്‍ വി. എം. സുധീരന് ഉണ്ടാകേണ്ടത് അനിവാര്യമാണ്. സുധീരനുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ചര്‍ച്ചചെയ്ത് പരിഹരിക്കും.
പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കും. പാര്‍ട്ടി ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് സുധാകരന് പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലന്ന് പറയുന്നില്ല. കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. വി.എം. സുധീരനുമായി ചര്‍ച്ചചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കെപിസിസി പുനഃസംഘടയെ തുടര്‍ന്നുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. എം. സുധീരന് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവച്ചത്. എന്നാല്‍ സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സുധാകരന് പ്രതികരിച്ചത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരന് പറയുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: