സുമാ ഗോപിനാഥ്
തുമ്പി പാറിക്കളിക്കും വയലിലും
തുമ്പ പൂചൂടുമിമ്പമാം മേട്ടിലും
വണ്ടു മൂളുന്നൊരമ്പലക്കെട്ടിലും
കൊണ്ടു പോകുന്നുബാല്യത്തിനോര്മ്മകള്
കാപ്പിപൂമാല ചൂടും പുതുമഴയ്-
ക്കൊപ്പമെന്ഹൃത്തു തുള്ളിക്കളിച്ചതും
പുതുമഴയില്‍ കുടപ്പനയോലയില്‍
വീണുവെണ്കല്ലു നീളെ തെറിപ്പതും
മണ്ണിലനദ്ധ്വാനമേററിടുംതാതനോ-
ടൊപ്പമാവയല്പ്പൂ നുള്ളി നിന്നതും
ആററുവഞ്ചികള് തുള്ളുന്നൊരാററിലെന്
ബാല്യം മുങ്ങാങ്കുഴിയിടുമോര്മ്മകള്
കാഞ്ചനക്കല്വിളക്കിലെണ്ണത്തിരി
കാറ്റിലാടുന്നൊരമ്പല മുറ്റവും
കല്ലുമേഞ്ഞൊരാ ശ്രീകോവിലദ്ഭുത
ഭക്തിഭാവമെന് ജീവനില്‍ ചേര്‍ത്തതും
അമ്പലമുറ്റം നീളെയാപ്പുല്ലെന്റെ
കാലിലിമ്പമായിക്കിളി നെയ്തതും
ഓര്‍മ്മയാകുന്ന പൊന്നൊളിച്ചെപ്പിലായ്
കാത്തുവച്ചുഞാന് കാലം കടന്നുപോയ്….
വീണ്ടും നേരം വെളുത്തുവെന്നോതിയാ
കാക്കക്കൂട്ടമലച്ചു പറക്കവേ
ഇന്നൊരങ്കണമില്ലാത്ത ~ാറ്റിലീ
യോര്മ്മകളെനിക്കേകുന്നു പൗര്‍ണ്ണമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: