ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളില്‍ ഉല്പാദനം കുറച്ചു. കേരളത്തില്‍ കടുത്ത വൈദ്യുതി ക്ഷാമം. പെട്ടന്ന് പ്രതിസന്ധി തുടങ്ങിയതോടെ ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. കല്‍ക്കരിയുടെ ലഭ്യതക്കുറവ് ഉണ്ടായതാണ് ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങള്‍ ഉല്പാദനം കുറയ്ക്കാന്‍ കാരണം.
ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍ എല്ലാ ഉപഭോക്താക്കളും പീക്ക് സമയത്ത് (വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെ) വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ലോഡ്ഷെഡ്ഡിങ്ങും, പവര്‍ക്കെട്ടും ഇല്ലാതിരിക്കാന്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള വൈദ്യുതിയില്‍ ഇന്ന് മാത്രം 200 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്താതിരാക്കാനുള്ള മുന്നറിയിപ്പാണെന്നും അറിയിച്ചു.
രാത്രികാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ളത്. വൈകിട്ട് ആറ് മുതല്‍ പത്ത് മണി വരെയാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ളത്. ഈ നാല് മണിക്കൂര്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: