ഹുബ്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ട്ട് ടൈം രാഷ്ട്രീയക്കാനാണെന്നും രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
രാഹുലിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ അറിയില്ല. ഇക്കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിരുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ട ആഗോള നേതാവായി ഇന്ത്യ ഉയര്ന്നുവരുകയാണിപ്പോള്. അക്കാര്യമെന്നും അദ്ദേഹത്തിനറിയില്ല. ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം രാഹുല്‍ രാജ്യം വിടും. ‘മിസ്റ്റര്‍ 56 ഇഞ്ച്, ചൈനയെ ഭയപ്പെടുന്നു’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റില്‍ പ്രതികരിക്കേണ്ടതില്ലെന്നും ഏറ്റവും ബാലിശവും അപക്വവുമായ പ്രസ്താവനയാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ചൈനയുമായുള്ള തര്‍ക്കവിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ‘മിസ്റ്റര്‍ 56 ഇഞ്ച്, ചൈനയെ ഭയപ്പെടുന്നു’ എന്ന് രാഹുല്‍ പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: