റോം: ഇന്ത്യയുടെ കൊവിഡ് വാക്സിന് ഇറ്റലിയിലും അംഗീകാരം. ഇതോടെ ഇന്ത്യന്‍ വാക്സിന് കാര്‍ഡ് ഉടമകള്‍ക്ക് യൂറോപ്യന്‍ രാജ്യത്ത് ഗ്രീന്‍ പാസിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണിത്. ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവിഷീല്‍ഡ് അംഗീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇറ്റാലിയന്‍ സഹമന്ത്രി റോബര്‍ട്ടോ സ്പെറാന്സയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വാക്സിന് അംഗീകാരം നല്‍കുന്നതിന് തീരുമാനമെടുത്തതെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ജി 20 ഹെല്‍ത്ത് മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് കൊവിഡ് വാക്സിന് കാര്യം ചര്‍ച്ചയായത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറ്റാലിയന്‍ സഹമന്ത്രി ലുയിഗി ഡി മയോയുമായി ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കൊവിഡ് വാക്സിനും സുഗമമായ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഇറ്റലിയിലെ വിദേശകാര്യ മന്ത്രി ലുയിഗി ഡി മയോ ആണ് നിലവിലെ ജി 20 ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: