തൃശൂര്‍: മലബാര്‍ മാപ്പിളകലാപത്തിലെ ക്രൂരമായ നരഹത്യയായ തുവ്വൂര്‍ കൂട്ടക്കൊലക്ക് നൂറ് വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് ജില്ലയില്‍ രക്തസാക്ഷി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ചിന് ജില്ലയിലെ മുപ്പതോളം കേന്ദ്രങ്ങളിലാണ് പരിപാടികള്‍. 1921 സെപ്തം.24,25 തീയതികളിലാണ് നാടിനെ നടുക്കിയ അരുംകൊലകള്‍ നടന്നത്. കലാപകാരികള്‍ മഞ്ചേരിക്കടുത്ത തുവ്വൂരില്‍ മതംമാറാന്‍ വിസമ്മതിച്ച 43 പേരെ കൊലപ്പെടുത്തി കിണറില്‍ തള്ളിയയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ചെമ്പ്രശേരി തങ്ങളുടെ നേതൃത്വത്തില്മതകോടതികൂടിയായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്.
വാള് കൊണ്ടുള്ള വെട്ടേറ്റിട്ടും മരിക്കാതെ അര്‍ധപ്രാണനായി കിണറില്‍ കിടന്നവരെ വലിയ മുളയേണിയുപയോഗിച്ച് കുത്തിക്കൊലപ്പടുത്തിയതായും ചരിത്രം രേഖപ്പെടുത്തുന്നു. മഹാത്മാഗാന്ധി, ഡോ.അംബേദ്കര്‍, ആനിബസന്റ്, മഹാകവി കുമാരനാശാന്, കെ.പി. കേശവമേനോന്, മുന്‍ കെപിസിസി സെക്രട്ടറി കെ.മാധവന്‍നായര്‍ തുടങ്ങിയവരെല്ലാം കലാപത്തിലെ ഹിന്ദു വംശഹത്യയെ അപലപിച്ചിട്ടുണ്ട്. കൂട്ടക്കൊല നടത്തിയവരെ വെള്ളപൂശാനും സ്മാരകങ്ങളുണ്ടാക്കാനും ശ്രമിക്കുന്നവര്‍ കൊല്ലപ്പെട്ടവരുടെ പിന്‍തലമുറകളോട് പോലും അനീതി ആവര്‍ത്തിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ നരഹത്യയില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം ഹിന്ദുക്കള്‍ സര്‍വ്വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളാകുകയും ചെയ്തതായാണ് കണക്ക്. സ്ത്രീകള്‍ക്കുനേരെ സംഘം ചേര്‍ന്നുള്ള ബലാത്സംഗങ്ങളും പീഡനങ്ങളും അരങ്ങേറി. കൊല്ലപ്പെട്ടവരിലേറെയും പട്ടിണിപ്പാവങ്ങളായ സാധാരണക്കാരായിരുന്നു. ഇതെല്ലാം മറച്ചുവെച്ച് കലാപകാരികളെ വെള്ളപൂശാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്.
മാപ്പിളകലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 30 കേന്ദ്രങ്ങളിലാണ് കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് രക്തസാക്ഷി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അന്നമനട, ചാലക്കുടി, കൊടകര, പുതുക്കാട്, പുത്തൂര്‍, താണിക്കുടം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം, തൃപ്രയാര്‍, വാടാനപ്പിള്ളി, ചേര്‍പ്പ്, തൃശൂര്‍ ടൗണ്‍, ശക്തന്‍നഗര്‍, പൂങ്കുന്നം, അയ്യന്തോള്‍, അഞ്ചേരി, അവിണിശേരി, അരിമ്പൂര്‍, അടാട്ട്, പേരാമംഗലം, മുളങ്കുന്നത്തുകാവ്, പാവറട്ടി, ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം, കുന്നംകുളം, കേച്ചേരി, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂര്‍ എന്നിവിടങ്ങളിലാണ് രക്തസാക്ഷി ദിനാചരണ പരിപാടികള്‍ നടക്കുക.
സാമൂഹിക- സാംസ്കാരിക രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയാവതരണം, കവിതാലാപനം, ബഹുജന സമ്പര്‍ക്കം, പുസ്തക വില്‍പ്പന തുടങ്ങിയവയും അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: