ന്യൂയോര്‍ക്ക് : ഭീകരവാദികള്‍ക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നല്കി ആഗോളതലത്തില്‍ തന്നെ ദുഷ്കീര്‍ത്തി നേടിയ രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ. യുഎന്നില്‍ വീണ്ടും ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്് തക്ക മറുപടി നല്‍കിക്കൊണ്ട് യുഎന്‍ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരവാദത്തെ മഹത്വ വത്കരിച്ച രാജ്യമാണ് പാക്കിസ്ഥാന്. ഭീകരതയുടെ വിളനിലമാണ് പാക്കിസ്ഥാന്. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവന്‍ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ അടിയന്തിരമായി തിരിച്ചു തന്നിട്ട് പാക്കിസ്ഥാന് മടങ്ങി പോകണം.
പാക്കിസ്ഥാന് ന്യൂനപക്ഷത്തിന് നേരെ കടുത്ത ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷ സമൂദായങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. അവിടെ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. മുസ്ലിം സമൂദായങ്ങള്‍ ഇവരെ അടിച്ചമര്‍ത്തുകയാണ്.
ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ലെന്നും സ്നേഹ കുറ്റപ്പെടുത്തി. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചത് പാക്കിസ്ഥാനാണ്. മധ്യസ്ഥത വഹിക്കാനെന്ന പേരില്‍ അഫ്ഗാനില്‍ കലാപത്തിനാണ് ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോവിഡ് ഉള്‍പ്പടെ നിലവിലെ ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: