നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. മാത്യു, നസ്ലന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. ടിറ്റോ തങ്കച്ചന് എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകരന്, കല- നിമേഷ്സ താനൂര്‍, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റില്‍സ്- ഷിജിന് പി. രാജ്, പരസ്യക്കല- മനു ഡാവന്‍സി, എഡിറ്റര്‍- ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍- സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുള്‍ ബഷീര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: