കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് (നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ) പദ്ധതി പ്രകാരം സ്കൂളുകളില്‍ അടല്‍ തിങ്കറിങ് ലാബുകള്‍ വഴി ശാസ്ത്ര സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ത്ഥമാണ് ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്തതു.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്പേയിയുടെ സ്വപ്നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കാരിക്കുകയെന്ന ലക്ഷ്യം. കൊല്ലം ജില്ലയിലെ 12 സ്കൂളുകളില്‍ അടല്‍ തിങ്കറിങ് ലാബുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ ബിബോക്സ് എന്ന കമ്പനിയാണ് ലാബ് സജ്ജീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ പരിശീലനം നല്കി വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് വഴി 20 ലക്ഷം രൂപയുടെ പ്രോജക്ടിലാണ് അടല്‍ തിങ്കറിങ് ലാബ് നണ്ടിര്മിച്ചിരിക്കുന്നത്.
വെട്ടിക്കവല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തിയായ അടല്‍ തിങ്കറിങ് ലാബിന്റെ ഉദ്ഘാടനം പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാര് നണ്ടിര്വ്വഹിച്ചു. ഗ്രാമങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്മാരും ഗവേഷകന്മാരും ഉയര്‍ന്നുവരാനുള്ള ഇടങ്ങളായി അടല്‍ തിങ്കറിങ് ലാബുകള്‍ മാറണമെന്നും അടുത്തവര്‍ഷം വിദ്യാര്‍ത്ഥികളുടെ സ്വന്തം കഴിവില്‍ നിര്‍മിക്കുന്ന സൃഷ്ടികള്‍ കാണാന്‍ വരുമെന്നും സമ്മാനങ്ങള്‍ നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. ലൈറ്റ് സെന്‍സര്‍, സൗണ്ട് സെന്‍സര്‍, മൊബൈല്‍ ആപ്പ് എന്നിവ വഴി ചലിക്കുന്ന കാറുകളുടെ നിര്‍മിതികള്‍ വിദ്യാര്‍ത്ഥികള്‍ കെ.ബി. ഗണേഷ്കുമാര് എംഎല്‍എയെ ധരിപ്പിച്ചു. വിളക്കുകളില്‍ ഘടിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ മൊബൈല്‍ ആപ്പ് വഴി കത്തിച്ചുകൊണ്ടായിരുന്നു ലാബിന്റെ ഉദ്ഘാടനം. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. സിന്ധു, ഹെഡ്മിസ്ട്രസ് എം.എസ്. വിജയലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, വാര്‍ഡ് മെമ്പര്‍ ആശ, പിടിഎ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് നായര്‍, എസ് ഗിരീഷ്, എസ്. അജിത്ത്, പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: