ന്യൂയോര്‍ക്ക്: താലിബാന്‍ തീവ്രവാദത്തിന് അഫ്ഗാന്‍ മണ്ണ് അനുവദിക്കരുതെന്ന് ഇന്ത്യ. ഭീകരരുടെ സാന്നിധ്യം അഫ്ഗാനിലുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാന്റെ മണ്ണ് ഒരു തരത്തിലും തീവ്രവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന താലിബാന്റെ പ്രതിജ്ഞാബദ്ധത നടപ്പാക്കണം. അഫ്ഗാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രാതിനിധ്യം ഉള്‍പ്പെടുന്ന വിശാലമായ ഒരു പ്രക്രിയയാണ് താലിബാനില്‍നിന്നും ലോകം പ്രതീക്ഷിക്കുന്നത്. മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാന്‍ അന്താരാഷ്‌ട്ര സമൂഹവും ഒത്തുചേരണം. സഹായദാതാക്കള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലുടനീളം പിടിച്ചടക്കി. യുഎസ് സേനയെ പിന്‍വലിച്ച പശ്ചാത്തലത്തില്‍ മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളുടെയും നഗരങ്ങളുടെയും നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. ഭീകരരുടെ സാന്നിധ്യം അഫ്ഗാനിലുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: