ലഖ്നോ: അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഈ കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം യുപി പൊലീസ് പ്രത്യേക അന്വേഷണസംഘം (എസ് ഐടി) രൂപീകരിച്ചിരുന്നു. നരേന്ദ്ര ഗിരിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് കണ്ടെത്തിയ ഏഴു പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ശിഷ്യന് ആനന്ദ് ഗിരിയുടെയും മറ്റു ശി്ഷ്യരായ സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരുടെയും പേരുകളുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആനന്ദ ഗിരിയെയും ബാറ ഹനുമാന് മന്ദിരം അധ്യക്ഷന്‍ ആദ്യ തിവാരിയെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹരിദ്വാറില്‍ നിന്നാണ് ആനന്ദ് ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് പൊലീസ് ആനന്ദ് ഗിരിയെ 12 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. തന്റെ ശിഷ്യന് തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മഹന്ത് നരേന്ദ്ര ഗിരി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
‘അന്തസ്സോടെ ജീവിച്ചയാളാണ് ഞാന്‍. അപമാനത്തോടെ ജീവിക്കാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് ആത്മഹത്യ ചെയ്തത്,’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: