മോസ്കോ:റഷ്യയുടെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി റഷ്യയുടെ ദേശീയ അടിയന്തര സേവന മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് ആറ് പേര് യാത്രക്കാരായുണ്ടായിരുന്ന ആന്റൊനോവ്-26 വിമാനം പൊടുന്നനെ അപ്രത്യക്ഷമായത്.
ഈ വിമാനത്തിന്റെ വാര്‍ത്താവിനിമയ ഉപകരണം പരീക്ഷിക്കാന്‍ നടത്തിയ പറക്കലിനിടെയാണ് അപകടമൂണ്ടായത്. ഒരു പക്ഷെ വിമാനം അപ്രത്യക്ഷമായത് മോശം കാലാവസ്ഥ മൂലമാണെന്ന് സംശയിക്കുന്നു.
അപ്രത്യക്ഷമായ വിമാനം കണ്ടെത്താന്‍ എം ഐ-8 ഹെലികോപ്റ്ററിനെ നിയോഗിച്ചിട്ടുണ്ട്. റഡാറില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായി ഖബറോവ്സ്കില്‍ നിന്നും തെക്ക് പടിഞ്ഞാറായാണ് വിമാനം അപ്രത്യക്ഷമായതെന്ന് അടിയന്തര സേവന വകുപ്പിന്റെ വക്താവ് പറയുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ അന്വേഷണത്തെ ബാധിക്കുന്നതായും വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: