പള്ളുരുത്തി: ചെല്ലാനം മിനി ഫിഷിംങ് ഹാര്‍ബറില്‍ നിന്നുംമല്സ്യബന്ധനത്തിനു പോയ വള്ളത്തിനു 90 കിലോ തുക്കമുള്ള പുള്ളി തിരണ്ടിയെ ലഭിച്ചു. ഹാര്‍ബറില്‍ എത്തിച്ച തിരണ്ടി കിലോഗ്രാമിനു 160 രൂപ വിലയില്‍ വില്‍പ്പന നടന്നു.
പുലര്‍ച്ചേ മല്‍സ്യബന്ധനത്തിനു പോയ കമ്പിനി എന്ന വള്ളത്തിലെ തൊഴിലാളികള്‍ക്കാണ് തിരണ്ടിയെ ലഭിച്ചത്. വലയില്‍ കുടുങ്ങിയ തിരണ്ടിയെ ഇന്നലെ രാവിലെ 8 മണിയോടെയാണ് തൊഴിലാളികള്‍ ഹാര്‍ബറില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: