തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നംഗ സംഘം പിടിയിൽ. ആസം സ്വദേശിയായ നൂര്‍ ഷഹീനാണ് മര്‍ദ്ദനമേറ്റത്. തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടല്‍ ജീവനക്കാരനായ നൂറിനെ ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘമാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ മൂന്നംഗ സംഘം ആവശ്യപ്പെടുകയായിരുന്നു.
ഒരു ബിരിയാണി കൂടി സൗജന്യമായി നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. നൂര്‍ ഷഹീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: