ന്യൂദല്‍ഹി: ഒന്നര മാസത്തിനുള്ളില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി. എഫ്സിആര്‍എയു ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിദേശ ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഈ വര്‍ഷം ഇതുവരെ ഒന്‍പത് എന്‍ജിഒകളുടെ ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
അടുത്തിടെയാണ് സുന്നി സംഘടനയായ മര്‍കസുല്‍ ഇഗാസത്തില്‍ കൈരിയത്തില്‍ ഹിന്ദിയയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇവര്‍ക്ക് പ്രതിവര്‍ഷം ഇരുനൂറ് കോടി രൂപയുടെ ഫണ്ട് ലഭിച്ചിരുന്നു. ഒഡീഷ ആസ്ഥാനമായ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇംപോര്‍ട്ടന്‍സ് ഓഫ് ട്രൈബല്‍സ്, മധുര ആസ്ഥാനമായുള്ള റസ് ഫൗണ്ടേഷന്‍ എന്നിവയുടെ ലൈസന്‍സ് ആഗസ്ത് ഇരുപത്തിയെട്ടിന് റദ്ദാക്കി.
ലഖ്‌നൗ ആസ്ഥാനമായുള്ള അല്‍ ഹസന്‍ എജ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനെതിരെയും നടപടിയെടുത്തു. ഉത്തര്‍പ്രദേശിലും പരിസര പ്രദേശങ്ങളിലും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. മേവാത്ത് ആസ്ഥാനമായുള്ള മറ്റൊരു മതപരിവര്‍ത്തന സംഘടനയ്‌ക്കെതിരെയും നടപടിയുണ്ട്.
അടുത്തിടെ എടിഎസിന്റെ പിടിയിലായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവര്‍ ആയിരത്തിലധികം പേരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി സമ്മതിച്ചിരുന്നു.
കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് തുടങ്ങിയ ക്രിസ്ത്യന്‍ സുവിശേഷക സംഘടനകളും ലൈസന്‍സ് റദ്ദാക്കിയവയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: