ഗാസിപുര്‍: ഉത്തര്‍പ്രദേശില്‍ മാഫിയകളെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ഇതര മുന്‍ സര്‍ക്കാരുകളാണ് ഗുണ്ടകളെയും മാഫിയകളെയും സംരക്ഷിച്ചത്. സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാനായിരുന്നു അത്. എന്നാല്‍ ബിജെപിക്ക് അതില്ല. ജനഹിതമാണ് പ്രധാനം.
ഗുണ്ടകളെയും മാഫിയകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപി സര്‍ക്കാരിന് അറിയാം. ഗുണ്ടാ മാഫിയകളുടെ സ്വത്തുക്കള്‍ക്ക്മേല്‍ തന്റെ സര്‍ക്കാരിന്റെ ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ അനധികൃത ഖനനത്തിനും അധിനിവേശങ്ങള്ക്കുമെതിരേ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിരവധി ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചുവെന്നും യോഗി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം മുഴുവന്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗി പറഞ്ഞു. ഗാസിപുരിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശില്‍ അടിസ്ഥാന വികസനം സാധ്യമാക്കിയ ബിജെപി 2022 ലെ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരുകള്‍ ജനതാല്‍പ്പര്യം മറന്ന് കൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ ബിജെപി അടിസ്ഥാന വികസനം സാധ്യമാക്കി. സമാജ്വാദി പാര്‍ട്ടിയുടെ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ബിജെപി ഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: