ന്യൂദല്‍ഹി: 76ാമത് ഐക്യരാഷ്ട്രസമിതി പൊതുഭയില്‍ ലോകനേതാക്കള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ടി.എസ്. തിരുമൂര്‍ത്തി. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് തിരൂമൂര്‍ത്തി. സപ്തംബര്‍ 25 ശനിയാഴ്ചയാണ് മോദി ഐക്യരാഷ്ട്രസഭയിലെ ലോകഫോറത്തെ അഭിസംബോധന ചെയ്യുന്നത്.
‘മോദിയുടെ പ്രസംഗം ലോകനേതാക്കള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം അഭിസംബോധന ചെയ്യാറുണ്ട്. ഒപ്പം ഇന്ത്യക്കാര്‍ക്ക് കൂടി ആശങ്കയുള്ള കാര്യങ്ങളും അതില്‍ ഉണ്ടാകും, ‘ തിരുമൂര്‍ത്തി വാര്‍ത്താ ഏജന്‍സ് എ എന്‍ ഐയോട് പറഞ്ഞു.
ലോകം കോവിഡ് മഹാമാരിയും മാനുഷിക പ്രതിസന്ധിയും നേരിടുന്നതിനാല്‍, ഇത്തവണത്തെ യുഎന്‍ പൊതുസഭയ്ക്ക് ലോകനേതാക്കള്‍ നിര്‍ണ്ണായക പ്രാധാന്യം നല്കുന്നു. പൊതുസഭയില്‍ ഇക്കുറി കോവിഡ് 19 മഹാമാഹി, സാമ്പത്തിക മാന്ദ്യം, തീവ്രവാദം, കാലാവസ്ഥാന വ്യതിയാനം, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഒപ്പം അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യും.
‘വികസ്വരരാഷ്ട്രങ്ങളുടെ പ്രധാന ശബ്ദമെന്ന നിലയില്‍ ഇന്ത്യ കാലവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക തിരിച്ചുവരവ്, സ്ത്രീശാക്തീകരണം, തീവ്രവാദത്തെ ചെറുക്കല്‍, സമാധാനസംരക്ഷണം എന്നീ വിഷയങ്ങളില്‍ സ്വന്തം ശബ്ദമുയര്‍ത്തുമെന്ന് ലോകരാഷ്ട്രങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: