ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന് എടുക്കാതെ എത്തിയ ബ്രസീല്‍ പ്രസിഡന്റിനെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്ററന്റ് അധികൃതര്‍. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയെ റസ്റ്ററന്റിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. എന്നാല്‍ റസ്റ്ററന്റിലേയ്ക്ക് പ്രവേശനം നല്‍കാതിരുന്നതോടെ പ്രസിഡന്റ് പുറത്ത് നിന്ന് പിസ കഴിച്ചു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റസ്റ്ററന്റിന് പുറത്ത് നിന്ന് പ്രസിഡന്റ് പിസ കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാബിനെറ്റിലെ രണ്ട് മന്ത്രിമാരാണ് പുറത്തുവിട്ടത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ നേതാക്കളും വാക്സിന് സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെയാണ് ബോള്‍സനാരോ എത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ബോള്‍സനാരോ ന്യൂയോര്‍ക്കിലെത്തിയത്. കൊറോണ വാക്സിന് സ്വീകരിക്കില്ലെന്നാണ് ബോള്‍സനാരോയുടെ നേരത്തെ മുതലുള്ള നിലപാട്. കൊറോണയെ പ്രതിരോധിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: