കാനഡ: കനേഡിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചന. എന്നാല്‍ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭുരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകളിലേറെ നേടി ലേബര്‍ പാര്‍ട്ടി മുന്‍നിരയിലേക്ക് എത്തി. പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 119 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക് പാര്‍ട്ടി 32 സീറ്റിലും എന്‍ഡിപി 24 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സിടിവി ന്യൂസും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകള്‍ നേടി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ തന്നെ പ്രവചിചിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ വാക്സിന് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. മഹാമാരിയുടെ കാലത്തുനിന്ന് കാനഡയെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ തന്റെ സര്‍ക്കാരിന് തുടര്‍ച്ച നല്‍കിയെന്ന് ട്രൂഡോ പറഞ്ഞൂ. ഭാര്യ സോഫി ഗ്രിഗോയ്റെയ്ക്കും മക്കള്‍ക്കുമൊപ്പമാണ് 49 കാരന് ട്രൂഡോ വിജയമാഘോഷിക്കാനെത്തിയത്.
2015ല്‍ ആദ്യമായി അധികാരമെത്തിയ ട്രൂഡോ ഇത് മൂന്നാം തവണയാണ് അധികാരം പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: