പനാജി: അസം മറ്റൊരു ജമ്മു കശ്മീരാകുമെന്നും സംസ്ഥാനത്തെ ഹിന്ദുക്കളെ ഒരു പ്രത്യേക വിഭാഗത്തിന്റെ കൈയേറ്റത്തില്‍ നിന്നു രക്ഷിക്കാന്‍ ആര്‍എസ്എസ് ഇടപെടണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സില്‍ച്ചറിലെ ആര്‍എസ്എസ് ആസ്ഥാനത്തു നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
വൈഷ്ണവരുടെ കേന്ദ്രങ്ങള്‍ ഒരു വിഭാഗത്തിന്റെ ആക്രമണ ഭീഷണിയിലാണ്. തേയിലത്തോട്ടം മേഖലയിലും അതിര്‍ത്തികളിലും ജീവിക്കുന്ന ഹിന്ദുക്കള്‍ കൈയേറ്റം മൂലം അന്യം നിന്നുപോകുന്ന അവസ്ഥയിലും. താഴേത്തട്ടില്‍ സംഘടനാ അടിത്തറയുള്ള ആര്‍എസ്എസിനു മാത്രമേ സത്രങ്ങളെയും ഈ ജനതയെയും രക്ഷിക്കാനാകൂ.
പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വപ്പട്ടികയ്ക്കും ചിലര്‍ എതിരായിരുന്നു. കാര്യങ്ങള്‍ മാറിവരുന്നുണ്ട്. ബംഗാളി ഹിന്ദുക്കള്‍ അസം ജനതയ്ക്ക് ഒരിക്കലും ഭീഷണിയല്ല. ഇക്കാര്യം അസം ജനത മനസിലാക്കിയിട്ടുണ്ടെന്ന് അടുത്തിടെ തന്നെ സന്ദര്‍ശിച്ച ബൗദ്ധിക രംഗത്തെ പ്രമുഖര്‍ പറഞ്ഞെന്നും ഹിമന്ത ബിശ്വ ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: