Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ സമരം ചെയ്തതിന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് അപ്രത്യക്ഷനായി; സഹോദരന്‍ പരാതി നല്‍കി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും സന്ധിയില്ലാ സമരം നയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി.

Janmabhumi Online by Janmabhumi Online
Sep 19, 2021, 06:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും സന്ധിയില്ലാ സമരം നയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി.

സുജേഷ് കണ്ണാട്ടിനെ ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം കാണാനില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് സുജേഷ് കണ്ണാട്ടിന്റെ സഹോദരന്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ തട്ടി്പ്പുകള്‍ പുറത്ത് വന്നതിന് പിന്നില്‍ സുജേഷ് കണ്ണാട്ട് നടത്തിയ നിയമപോരാട്ടങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ബാങ്കിനു മുന്നില്‍ സുജേഷ് ഒറ്റയ്‌ക്ക് സമരം നടത്തിയതും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇദ്ദേഹത്തെ രണ്ട് മാസം മുന്‍പ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സിപിഎം പുറത്താക്കിയിരുന്നു.

സിപിഎം നേതൃത്വത്തിലുളള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 140 കോടി രൂപയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടുമാണ് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലെ പ്രധാനതട്ടിപ്പുകാരായ ബാങ്ക് ജീവനക്കാര്‍ അടുത്ത ദിവസങ്ങളില്‍ മുങ്ങി. പിന്നീട് ക്രൈംബ്രാ‍ഞ്ച് കേസന്വേഷണം ഏറ്റെടുത്ത ശേഷം ഏറെ വൈകിയാണ് ബാങ്ക് ജീവനക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.  

ക്രൈംബ്രാഞ്ച് പിടിയിലായ കേസിലെ ആദ്യ മൂന്ന് പ്രതികളും സജീവ സിപിഎം പ്രവര്‍ത്തകരാണ്. ഇവരില്‍ രണ്ട് പേര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ഒന്നാം പ്രതി കരുവന്നൂര്‍ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനിര്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതി കരുവന്നൂര്‍ ബാങ്ക് ശാഖയുടെ മുന്‍ മാനേജര്‍ ബിജു കരീമാകട്ടെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മൂന്നാം പ്രതിയായ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്.

മറ്റൊരു പ്രതിയായ കിരണ്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ബാങ്ക് ജീവനക്കാരായ ഇരുപതില്‍പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. ബാങ്കിന്റെ ഒരു ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത്തരത്തില്‍ 50 ലക്ഷം അനുവദിച്ചു. ഇതെല്ലം സാധാരണക്കാരായ നിക്ഷേപകരുടെ ആധാരവും മറ്റും പണയപ്പെടുത്തിയെന്നതാണ് ഞെട്ടിക്കുന്നത്.  

കഴിഞ്ഞി ദിവസം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കളെ കൂടി ക്രൈംബ്രാഞ്ച്  അറസ്റ്റുചെയ്തിരുന്നു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരന്‍, ഭരണസമിതി അംഗളായിരുന്ന ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപള്ളി തുടങ്ങിയവരാണ് പിടിയിലായത്. പുലര്‍ച്ചെ വീടുകളിലെത്തിയാണ് നാല് പേരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.  

കേസില്‍ അറസ്റ്റ് മനപ്പൂര്‍വം വൈകിക്കുകയാണെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് നാലു പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.  ബാങ്ക് മുന്‍ ജീവനക്കാരന്‍ എംവി സുരേഷാണു കോടതിയെ സമീപിച്ചത്.

കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.  കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും ഹർജി രാഷ്‌ട്രീയപ്രേരിതവുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്‌ക്കു മുന്‍പില്‍ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു.  എത്ര വലിയ തുക നിക്ഷേപിച്ചവര്‍ക്കും 10,000 രൂപയാണ് പരമാവധി നല്‍കുന്നത്. അതും ടോക്കണ്‍ പ്രകാരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷമേ തുക കിട്ടൂ. വിവാഹ ആവശ്യങ്ങള്‍ക്കായി തുക നിക്ഷേപിച്ച നിരവധി മാതാപിതാക്കളാണ് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്നത്.

Tags: ഐഎസ്ലോകാരോഗ്യ സംഘടനകരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

main

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

പുതിയ വാര്‍ത്തകള്‍

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies