തൃശൂര്‍ : ഇടത്പക്ഷം ഭരിക്കുന്ന സര്‍വ്വീസ് സഹകരണ സൊസൈറ്റിയില്‍ കോടിയുടെ ക്രമക്കേട് നടന്നതായി പരാതി. തൃശൂര്‍ പറപ്പൂക്കര സര്‍വീസ് സഹകരണ സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നതായി നിക്ഷേപകര്‍. ഇടത് ഭരണസമിതിക്കെതിരെ പരാതികള്‍ ഉന്നയിച്ചിട്ടും നടപടികള്‍ ഇല്ലെന്ന് നിക്ഷേപകര്‍ ആരോപിച്ചു.
2002ല്‍ രൂപീകരിച്ച പറപ്പൂക്കര ഷെഡ്യൂള്‍ഡ് കാസ്റ്റ് സര്‍വീസ് സഹകരണ സൊസൈറ്റിയില്‍ ഇരുനൂറിലധികം നിക്ഷേപകരില്‍ നിന്നായി രണ്ട് കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2018 എത്തിയപ്പോഴേക്കും നിക്ഷേപകര്‍ക്ക് സൊസൈറ്റി പണം തിരികെ നല്‍കുന്നില്ലെന്നും ആരോപണം.
നാല് വര്‍ഷമായി നിക്ഷേപകര്‍ക്ക് പണമോ പലിശയോ നല്‍കുന്നില്ല. പണം ചോദിച്ചെത്തുന്നവരുമായി ഇവിടെ വഴക്ക് പതിവാണ്. ഇതോടെ അധികൃതര്‍ സൊസൈറ്റി പൂട്ടിയിടുന്നത് പതിവാക്കി. ഇതോടെ പണം വാങ്ങാനെത്തിയവര്‍ ദിവസവും ഇവിടെവന്ന് മടങ്ങിപ്പോവുകയാണെന്നും നിക്ഷേപകര്‍ ആരോപിച്ചു.
സിപിഐ നേതൃത്വത്തിലുള്ള ഏഴംഗ ഭരണ സമിതിയാണ് സൊസൈറ്റി നിയന്ത്രിക്കുന്നത്. ഇവര്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം സൊസൈറ്റിയില്‍ യതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. സൊസൈറ്റിയുടെ ഇടപാടുകളില്‍ സഹകരണ വകുപ്പ് അന്വേഷണം തുടരുകയാണ്. നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച ഇരിങ്ങാലക്കുട എആര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: