കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷിക്കും. ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ കേസരി ഭവനിലാണ് ആഘോഷം. അക്ഷരദീക്ഷ, സര്‍ഗ്ഗ സംവാദം, സര്‍ഗോല്‍സവം തുടങ്ങിയവ ഉണ്ടായിരിക്കും.
കൃഷ്ണശിലാനിര്‍മ്മിതമായ സരസ്വതീവിഗ്രഹത്തിനു മുന്നില്‍ വിജയദശമി ദിവസം ആചാരവിധിപ്രകാരം കുട്ടികള്‍ക്ക് അക്ഷരദീക്ഷ (എഴുത്തിനിരുത്തല്‍) നല്‍കും. സ്വാമി നരസിംഹാനന്ദ (മഠാധിപതി, ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), ആര്. ഹരി (മുതിര്‍ന്ന സംഘപ്രചാരകന്, എഴുത്തുകാരന്), ഇന്ദിരാ കൃഷ്ണകുമാര്‍ (റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍), പി.ആര്. നാഥന് (സാഹിത്യകാരന്), എ. ഗോപാലകൃഷ്ണന് (സീമാ ജാഗരണ്‍മഞ്ച് അഖിലഭാരതീയ സംയോജകന്‍), ജെ. നന്ദകുമാര്‍ (പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജകന്‍), ഡോ.പ്രിയദര്ശന്ലാല് (എഴുത്തുകാരന്, അദ്ധ്യാപകന്) തുടങ്ങിയ ആചാര്യശ്രേഷ്ഠന്മാരുടെ കാര്‍മ്മികത്വത്തിലാണ് അക്ഷരദീക്ഷ. വിവരങ്ങള്‍ക്ക് ഫോണ്‍: 8129718823.
പ്രതികരിക്കാൻ ഇവിടെ എഴുതുക: