കോഴിക്കോട്: നിപ വൈറസ് ബാധയില്‍ കൂടുതല്‍ ആശ്വാസം. കുട്ടി മരിച്ച പ്രദേശത്ത് നിന്ന് ശേഖരിച്ച പഴങ്ങളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം. കുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് വീണ്ടും ശേഖരിച്ച റംബൂട്ടാന്, അടയ്ക്ക് എന്നിവയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. നേരത്തെ വച്ചാലുകളില് നിന്നും ആടുകളില്‍ നിന്നും ശേഖരിച്ച സ്രവത്തിലും വൈറസ് സാന്നിധ്യയിലായിരുന്നു. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നെഗറ്റീവായിരുന്നു.
പ്രദേശത്തെ കാട്ടുപന്നിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനാ ഫലം മാത്രമാണ് ഇനി വരാനുള്ളത്. ഭോപ്പാലിലെ വൈറോളജി ലാബിലാണ് ഇവ പരിശോധനയ്ക്ക് അയച്ചത്. അടുത്ത ദിവസം ഈ ഫലവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: