ആശ്വാസ് ശശിധരന് നിര്‍മ്മിച്ച റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് എന്ന ചിത്രത്തിലെ, സിത്താര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. സുഹൈല്‍ സുല്‍ത്താന്റെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈനറായ മുഹമ്മദ് സജീഷ് ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗാനം പുറത്തിറങ്ങി സമൂഹ മാധ്യമങ്ങള്‍ അതിനെ ഏറ്റെടുത്തു കഴിഞ്ഞു.
ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന് വിത്ത് സപ്പന മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി. ഷമീര്‍ മുഹമ്മദ് ആണ്. എഡിറ്റിങ് ഐജു അന്റു. കോ പ്രൊഡ്യൂസര്‍ ഷാജി ആലപ്പാട്ട്. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം.മേക്കപ്പ് ലിബിന് മോഹനന്. കലാസംവിധാനം മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാര്‍. വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് നിസാര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ മാനേജര്‍ സജിത് സത്യന്. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിന്. അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി ആര്‍ജെ, ജൂവല്‍ മാനുവല്‍. സ്റ്റില്‍സ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനര്‍ എം ഡിസൈന്‍സ്. പിആര്‍ഓ എം.കെ. ഷെജിന്‍ ആലപ്പുഴ.
കൗമാരക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് പ്രധാന കാരണം ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ സ്വാധീനമാണ്. കൗമാര മനസ്സുകള്‍ സ്വപ്ന ചിന്തകള്‍ക്ക് വിധേയമാകുകയും അതുവഴി മാതാപിതാക്കളില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. അത്തരം യുവതലമുറയുടെ താളപ്പിഴകളാണ് റബേക്ക സ്റ്റീഫന്റെ ചതുര മുറി എന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരി കരി കരിച്ച നീങ്ങുന്ന കഥയില്‍ പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്, പൂജ അരുണ്‍ എന്നിവരാണ് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: