ന്യൂദല്‍ഹി: ഇന്ത്യയില്‍ ഐഎസ് വലവിരിച്ചിരിക്കുന്നുവെന്നും തീവ്രമതവൈകാരികതയുള്ള യുവാക്കളെ ഉന്നം വെയ്ക്കുന്നതായും എന്‍ ഐഎ.
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് തീവ്രമതചിന്ത പുലര്‍ത്തുന്ന യുവാക്കളെ കെണിവെച്ച് പിടിക്കുന്നത്. ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ മലയാളികളായ മുഹമ്മദ് അമീൻ, മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവരടക്കം 168 പേരെ 37 കേസുകളിലായി എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഓൺലൈൻ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വിചാരണയില്‍ 27 പേര് അറസ്റ്റിലായതായും എന്‍ ഐഎ വൃത്തങ്ങള്‍ പറയുന്നു.
തമിഴ്നാട്ടില്‍ രണ്ട് ദിവസം മുമ്പ് ഫേസ്ബുക്കിലൂടെ വിദ്വേഷപ്രചാരണം നടത്താന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റിലായി. മധുരയില്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നയാള്‍ മതവിദ്വേഷപോസ്റ്റുകള് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാവ എന്നൊരാളും പിടിയിലായി.
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് തീവ്രമതചിന്ത പുലര്‍ത്തുന്ന യുവാക്കളെ കണ്ടെത്തുന്നത്. ഐഎസ് ആശയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നവരുമായി ഇവരെ ബന്ധപ്പെടുത്തുകയാണ് അടുത്ത പടി. തീര്‍ത്തും രഹസ്യമായാണ് ഈ നടപടി. തീവ്രമായ ആശയങ്ങൾ പിന്നാലെ പങ്കുവയ്ക്കും. തുടർന്ന് ഇവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ചെറുസംഘങ്ങൾക്കു രൂപം നൽകുകയും ചെയ്യും. സ്ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാനും ഇവർക്കു പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും എൻഐഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: