തിരുവനന്തപുരം : ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചുപറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്മാരുള്പ്പെടെയുള്ളവര് അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം.
വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍ എന്ന പേരില്‍ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ‘ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്.
വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന അധികാരികള്‍ കേവലം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സമുദായങ്ങള്‍ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും ലേഖനം വിമര്‍ശിക്കുന്നു.
വെള്ളിയാഴ്ചയാണ് മന്ത്രി വിഎന്‍ വാസവന് കോട്ടയത്തെത്തി ബിഷപ്പിനെ സന്ദര്‍ശിച്ചത്. പാലാ ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല ബിഷപ്പിനെ കണ്ടത്. തീര്‍ത്തും വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു ഇതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
പിന്നാലെ ഇന്ന് രാവിലെ പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ ദീപികയും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് മുടിവെയ്ക്കാന് ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്. ബിഷപ്പിന്റെ പ്രസ്താവന ചിലര്‍ മതപരിവേഷം നല്കാന് ശ്രമിച്ചു. സിപിഎം സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബിഷപ്പ് പറഞ്ഞതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: