ന്യൂദല്‍ഹി: ക്രമസമാധാന നില മെച്ചപ്പെടുത്തി വ്യവസായ വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ‘കര്‍ഫ്യൂ ക്യാപിറ്റല്‍’ ടാഗ് ഇല്ലാതാക്കാനും സുരക്ഷിതവും സമാധാനവുമുള്ള നാടെന്ന വ്യക്തിത്വം നേടാനും സഹായിച്ചതിന് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഗുജറാത്ത് കര്‍ഫ്യൂ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല. ആളുകള്‍ സമാധാനം അനുഭവിക്കുന്നു. ഇതുമൂലം ഗുജറാത്ത് വ്യാവസായിക വികസനത്തില്‍ പ്രമുഖമായിത്തീര്‍ന്നു. മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സര്‍ക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ സ്വീകരിച്ച് ക്രമസമാധാന നിലയില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നും ബിജെപി സര്‍ക്കാര്‍ അതിനായി ശ്രമിച്ച് വലിയ നേട്ടം കൈവരിച്ചതായും അമിത് ഷാ പറഞ്ഞു.
ഗ്രാമീണ അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച ആറ് പോലീസ്‌സ്റ്റേഷനുകളും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസും ഉദ്ഘാടനം ചെയ്ത ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: