ഗോവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം പിറന്നാളിനോടനുബന്ധിച്ച് 71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം പ്രഖ്യാപിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. ധനസഹായത്തിന് അര്‍ഹരായ വ്യക്തികളും സ്ഥാപനങ്ങളും ഗവര്‍ണറുടെ സെക്രട്ടറിയുടെ പേരില്‍ ഗോവ രാജ്ഭവനിലേക്ക് ഈമാസം 30നകം അപേക്ഷ നല്‍കണം. ഡയാലിസിസ് രോഗികള്‍ ഇപ്പോള്‍ ചികിത്സ നടത്തുന്ന ആശുപത്രിയുടെ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. ആദ്യം ലഭിക്കുന്ന അപേക്ഷകളായിരിക്കും പരിഗണിക്കുക.
പ്രധാനമന്ത്രിക്ക് അയച്ച പിറന്നാളാശംസയില്‍ കൊവിഡ് 19 മഹാമാരിക്കെതിരായ അദ്ദേഹത്തിന്റെ നടപടികളിലും ആത്മനിര്‍ഭര്‍ ഭാരത് എന്ന സമ്പൂര്‍ണ വികസന പരിപാടിയിലും ശ്രീധരന് പിള്ള അഭിനന്ദനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: