സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എഴുപതിന്റെ നിറവില്‍. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞതാണ് നരേന്ദ്രമോദി എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതം. രാഷ്ട്രീയ ശത്രുതയുടെ പേരില്‍ എന്തെല്ലാം അപഖ്യാതികള്‍ കേള്‍ക്കേണ്ടി വന്നാലും ഈ രാജ്യത്തെ സാധാരണ ജനത തന്നിലര്‍പ്പിച്ചിട്ടുള്ള വിശ്വാസമാണ് എഴുപതിലും പതിനേഴിന്റെ ഊര്‍ജത്തോടെ അദ്ദേഹത്തെ നയിക്കുന്നത്. കുടുംബവാഴ്ചയും അഴിമതിയും സ്ത്രീപീഡനവും ഇന്ത്യന്‍ ജനാധിപത്യത്തെ ഛിന്നഭിന്നമാക്കുമെന്ന ഘട്ടത്തിലാണ് ജനം ഭരണത്തിന്റെ താക്കോല്‍ ഗുജറാത്തിലെ ദരിദ്ര തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന നരേന്ദ്രദാമോദര്‍ദാസ് മോദിയെ ഏല്‍പ്പിച്ചത്. പൊതുപ്രവര്‍ത്തനത്തിനായി വ്യക്തിജീവിതത്തിന്റെ സുഖസൗകര്യങ്ങള്‍ വേണ്ടെന്നു വച്ച , യോഗിതുല്യ ജീവിതം നയിക്കുന്ന ആ മനുഷ്യനില്‍ അവര്‍ക്ക് വിശ്വാസമായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ആ വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
പിതൃസ്വത്തായി കിട്ടിയതല്ല നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദം. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ കാല്‍നടയായി യാത്ര ചെയ്തും പട്ടിണികിടന്നും സമരം ചെയ്തും നടത്തിയ പൊതുപ്രവര്‍ത്തനത്തിലൂടെ ഘട്ടംഘട്ടമായി ഉയര്‍ന്നു വന്നതാണ് അദ്ദേഹം. ജീവിതത്തിലെ ഏതാണ്ട് ആറു ദശാബ്ദക്കാലം വിശ്രമമമെന്തെന്ന് അറിയാത്ത ഒരു മനുഷ്യന്. ഇന്ത്യയെന്ന രാജ്യത്തെ പുരോഗതിയെക്കുറിച്ച്, അതിന്റെ സാധ്യതകളെക്കുറിച്ച് ഇത്രയേറെ മനസിലാക്കിയ മറ്റൊരു നേതാവും വര്‍ത്തമാനകാല രാഷ്ട്രീയത്തിലുണ്ടാവില്ല.
ഗുജറാത്ത് രാഷ്ട്രീയത്തന്റെ മുഖം മാറ്റിക്കൊണ്ടാണ് നരേന്ദ്രമോദി ശ്രദ്ധയാകര്‍ഷിച്ചത്. അതുവരെ കാണാത്ത വികസനക്കുതിപ്പില്‍ ഗുജറാത്ത് തിളങ്ങിയപ്പോള്‍ ചരിത്രം തിരുത്തി ജനം മൂന്നു തവണ അദ്ദേഹത്തെ അധികാരത്തിലേറ്റി. തീരുമാനമെടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ട പ്രധാന ഗുണം. നരേന്ദ്രമോദിജിക്ക് ആവോളമുള്ളതും അതുതന്നെ. ഏത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കും അദ്ദേഹത്തിന് പരിഹാരമുണ്ട്. മോദി ഭരണകാലത്ത് ഗുജറാത്തില്‍ ചുവപ്പുനാടയുടെ കുരുക്ക് ഇല്ലായിരുന്നുവെന്ന് പ്രമുഖ രാജ്യാന്തര, ആഭ്യന്തര കമ്പനികളുടെ സിഇഒമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യക്തി താല്പര്യമോ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളോ അല്ല ജനതയുടെ പുരോഗതിയാണ് മുഖ്യം എന്നു കരുതുന്ന നേതാക്കന്മാര് അധികാരത്തിലിരിക്കുമ്പോഴുള്ള ഗുണമാണത്.
ഗുജറാത്ത് മോഡല്‍ രാജ്യത്താകെ വേണമെന്ന തിരിച്ചറിവിലാണ് 2014ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി നയിച്ച ദേശീയജനാധിപത്യസഖ്യത്തെ ഇന്ത്യയിലെ ജനം അധികാരത്തിലേറ്റിയത്. ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ രാജ്യത്തിന്റെ മനംകവരാന്‍ അദ്ദേഹത്തിനായി എന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ലിംഗസമത്വത്തെക്കുറിച്ചുള്ള മോദിജിയുടെ വാക്കുകള്‍ ലോകമാകെ ശ്രദ്ധിച്ചു. വീട്ടില്‍ വൈകിയെത്തുന്നത് എന്തെന്ന് പെണ്‍കുട്ടികളോട് മാത്രമല്ല ആണ്‍കുട്ടികളോടും മാതാപിതാക്കള്‍ ചോദിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കയ്യടിയോടെയാണ് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സ്വീകരിച്ചത്. ബേഠി ബചാവോ ബേഠി പഠാവോ എന്ന് വെറുതെ പറയുകയല്ല, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കും ഉന്നമനത്തിനും പ്രത്യേക കരുതല്‍ നല്‍കിയിട്ടുള്ള അദ്ദേഹം കോടിക്കണക്കിനാളുകള്‍ക്ക് പിതൃതുല്യനാണ്.
ലോകത്തില്‍ ഏതു പ്രധാനമന്ത്രിയാണ് സ്വന്തം രാജ്യത്തിന്റെ നിരത്തുകള്‍ ചൂലെടുത്ത് വൃത്തിയാക്കി ശുചിത്വത്തിന്റെ സന്ദേശം നല്‍കിയിട്ടുള്ളത്? രാഷ്ട്രപിതാവിന് നല്കാവുന്ന ഏറ്റവും വലിയ ആദരവായിരുന്നു മോദിജിയുടെ സ്വഛ് ഭാരത് അഭിയാന് അഥവാ ശുചിത്വ ഭാരത പദ്ധതി. നമ്മുടെ തെരുവുകളിലെ വൃത്തികേടുകള്‍ മറച്ചുപിടിക്കാനല്ല വൃത്തിയാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ചരിത്രം സൃഷ്ടിച്ച ശുചിത്വ ഭാരത പദ്ധതിക്ക് കീഴില്‍ നിരവധി സംസ്ഥാനങ്ങള്‍ പൂര്‍ണമായും വെളിയിട വിസര്‍ജന മുക്തമായി. ദുഷ്ടലാക്കോടെയുള്ള വിമര്‍ശനങ്ങളില്‍ തളരാതെ പ്രധാനമന്ത്രി മുന്നോട്ടുപോയപ്പോള്‍ 2014 ല്‍ രാജ്യത്ത് 38 ശതമാനമായിരുന്ന ശുചീകരണപ്രക്രിയ 2019 ല്‍ 99% ആയി. മൂന്നു ലക്ഷം ജനങ്ങള്‍ക്ക് സ്വച്ച് ഭാരത് മിഷന് പ്രയോജനപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സങ്കല്‍പ്പത്തെ അക്ഷരാര്ഥത്തില്പ്രായോഗികമാക്കുന്നതാണ് നരേന്ദ്രമോദിയുടെ നേതൃത്വം. എല്ലാജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഭരണരീതി. അതില്‍ ശുചീകരണത്തൊഴിലാളി മുതല്‍ വന്‍കിട കമ്പനി ഉടമ വരെ ഉള്‍പ്പെടുന്നു. സബ് കാ സാത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്ന് അദ്ദേഹം പറഞ്ഞത് പൂര്‍ണമായ അര്‍ഥത്തില്‍ തന്നെയാണ്. കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് ഇന്ത്യയിലെ ദരിദ്രജനവിഭാഗങ്ങള്ക്കാണെന്നു മാത്രം.
ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം എന്ന ശ്രീ. ദീന്‍ദയാല്‍ ഉപാധ്യായയുടെ ‘അന്ത്യോദയ’ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായിരിക്കണം ഭരണമെന്ന് മോദിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് അധ്വാനിക്കുന്നവന്റെ കണ്ണീരിന്റെ വില മറ്റാരെക്കാളും അറിയുന്നതിനാലാവും. രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ ഉണ്ടാവരുത് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തില്‍ നിന്നാണ് ഗരീബ് കല്യാണ്‍ അഥവ ദരിദ്ര ക്ഷേമത്തിന് തുടക്കമായത്. മോദി ഭരണത്തില്‍ കാര്യക്ഷമതയേറിയ അന്ത്യോദയ അന്നയോജന, ഇന്ത്യയിലെ ദാരിദ്യ നിര്‍മ്മാര്‍ജനത്തില്‍ നാഴികക്കല്ലായെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.
അത്താഴപ്പട്ടിണിക്കാരായ പാവങ്ങള്‍ക്കു പോലും സ്വന്തമായി ബാങ്ക് അക്കൗണ്ട് വേണമെന്ന് നരേന്ദ്രമോദി പറഞ്ഞപ്പോള്‍ പല ബുദ്ധിജീവികളും പരിഹസിച്ചു. ദരിദ്രരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപങ്കുവഹിച്ചു പ്രധാന്‍മന്ത്രി ജന്‍ ധന് യോജന. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്, അതില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണ എന്നത് വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു. ലോകബാങ്ക് കണക്ക് പ്രകാരം 201417 ല്‍ ലോകത്ത് ആകെ തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ 55 ശതമാനം ഇന്ത്യയിലായിരുന്നു. 35 കോടി ജന്‍ ധന് ആക്കൗണ്ടുകളിലുടെ സര്‍ക്കാര്‍ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട പണം ഇന്ന് ഇടനിലക്കാരില്ലാതെ അവരിലേക്കെത്തുന്നു. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ പദ്ധതികളില്‍ സുതാര്യതയും കൃത്യതയും കൊണ്ടു വന്നു. അതേസമയം കള്ളപ്പണക്കാരെ പിടികൂടുമെന്ന പ്രഖ്യാപനവും മോദിജി യാഥാര്‍ഥ്യമാക്കി.
സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ചുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി നടപ്പാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയാണ് ഉജ്വല യോജനയെന്ന് ഈ രാജ്യത്തെ സ്ത്രീകള്‍ പറയും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി ജനങ്ങള്‍ക്ക് സൗജന്യപാചകവാതക കണക്ഷന് നല്‍കാനുള്ള തീരുമാനം ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തില്‍ പുത്തന്‍ പ്രകാശം പരത്തി. ശുദ്ധമായ ഇന്ധനം,മെച്ചപ്പെട്ട ജീവിതം, മഹിളകള്‍ക്ക് അന്തസ് ഇതായിരുന്നു ഉജ്വലയോജന അവതരിപ്പിച്ചുകൊണ്ട് മോദിജി പറഞ്ഞത്.
ഈ മഹാമാരിക്കാലത്ത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇന്ത്യയിലെ ജനങ്ങളെങ്കില്‍ അതിന് കാരണം നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണ്. 2017ല്‍ സര്‍ക്കാരിന്റെ പതാകവാഹക പദ്ധതികളിലൊന്നായി കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരതിന് സമാനതകളില്ല. പോയവര്‍ഷം ഏറ്റവും ദരിദ്രരായ ഒരു കോടി രോഗികള്‍ക്കാണ് പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സ നല്‍കിയത്. രാജ്യത്തെ 50 കോടി ഗുണഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യആരോഗ്യ ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിയ്ക്കുകയാണ്. എല്ലാവര്ക്കും ഭവനം, ഗ്രാമീണ വൈദ്യുതീകരണം, കുടിവെള്ളം, റോഡ് വികസനം എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രധാനമന്ത്രിയുടെ നോട്ടമെത്തുന്നുവെന്നതാണ് രാജ്യപുരോഗതിയില്‍ നിര്‍ണായകമാവുന്നത്.
പ്രതിസന്ധികളില്‍ തന്റെ ജനത്തിന് എങ്ങനെ ആത്മവിശ്വാസം പകരുന്നു എന്നതാണ് ഒരു രാഷ്ട്രത്തലവനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം. ദുരിതകാലത്ത് ജനങ്ങളോട് സംവദിക്കാത്ത നേതാക്കള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. മഹാമാരിയില്‍ പല തുരുത്തുകളായി പോയ ലോകം പകച്ചുനിന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു, ‘സ്വാശ്രയത്വം ശീലിക്കുക.’ ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം അത്രയേറെ ധൈഷണികനായ ഒരു നേതാവിനേ പറയാനാകൂ. ഇന്ത്യയുടെ സാധ്യതകളെ ആഴത്തില്‍ മനസിലാക്കിയതിനാലാണ് മോദിജി അത് പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ചിന്ത തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയായിരിക്കണം (മെയ്ക്ക് ഇന്‍ ഇന്ത്യ) എന്ന് പ്രധാനമന്ത്രി നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് വരും തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്.
ഭീകരവാദത്തിന് മുന്നില്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും അടിയറവ് പറയുമ്പോള്‍ ഒന്നുറപ്പാണ്, നരേന്ദ്രമോദിയുടെ കൈകളില്‍ ഇന്ത്യ ഭദ്രമാണ്. തന്റെ രാജ്യത്തെ നോവിച്ച ശത്രുവിന് അവരുടെ പാളയത്തില്‍ ചെന്ന് മറുപടി കൊടുത്ത നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞു എന്നത് അഭിമാനമാണ്. അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചയും നല്കുന്ന ഊര്‍ജം വളരെ വലുതാണ്. കള്ളക്കഥകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും നരേന്ദ്രമോദിയെ ഇന്ത്യയുടെ ഹൃദയത്തില്‍ നിന്ന് പറിച്ചുകളയാനാവില്ല. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടും ഈ രാജ്യത്തെ അഭിമാനത്തോടെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: