രാജീവ് ചന്ദ്രശേഖര്‍
കേന്ദ്ര സംരംഭക, നൈപുണ്യ വികസന ,
ഇലക്ട്രോണിക്സ് ടെക്നോളജി സഹമന്ത്രി
സെപ്റ്റംബര്‍ 17 പ്രധാനമന്ത്രി മോദിയുടെ ജന്മദിനമാണ്. അത് വിശ്വകര്‍മ്മ ദിനം കൂടിയാണ്. നരേന്ദ്ര മോദിയുടെ ജീവിതത്തെയും , അദ്ദേഹം നേതൃത്വം വഹിച്ച 20 വര്‍ഷത്തെ ഭരണത്തെയും ഇതുപോലെ ഉപമിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല . മുഖ്യമന്ത്രിയായ 13 വര്‍ഷവും പ്രധാനമന്ത്രി എന്ന നിലയില്‍ തുടരുന്ന 7 വര്‍ഷവും അദ്ദേഹം ഭരണ നേതൃത്വം, കഠിനാധ്വാനം, നയരൂപീകരണം എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും പൊതുസമൂഹത്തിന്റെയും പൊതുസേവനരംഗത്തുള്ളവരുടെയും ജീവിത നിലവാരം ഗണ്യമായി ഉയര്‍ത്തുകയും ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം അതിനുമപ്പുറത്താണ് . രാഷ്ട്രീയ കുടുംബ പാരമ്പര്യം , അഴിമതി, മാറ്റമില്ലാത്ത അവസ്ഥ തുടങ്ങി നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ധാരണകള്‍ അദ്ദേഹം തിരുത്തി . ഭീകരാക്രമണം ഉള്‍പ്പെടെ 1947 ല്‍ നാം ഒരു സ്വതന്ത്ര രാജ്യമായി മാറിയത് മുതലുള്ള നിരവധി പ്രശ്നങ്ങള്‍ ക്കും അദ്ദേഹം പരിഹാരം കണ്ടെത്തി . ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസവും ആഗ്രഹങ്ങളും അഭിലാഷങ്ങളും അദ്ദേഹം പുനക്രമീകരിച്ചു. ഈ നേട്ടങ്ങള്‍ക്ക് ഇന്ന് ,സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഭാവി കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും ഇത് സഹായിക്കും .
പ്രധാനമന്ത്രിഎന്ന നിലയില്‍ ശ്രീ മോദിയുടെ ഏഴാം വര്‍ഷമാണിത് . ഏകദേശം 3 പതിറ്റാണ്ടിനുശേഷം ഒരു നേതാവിനും രാഷ്ട്രീയ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കുക എന്ന അതിശയകരവും സമീപകാല ചരിത്രത്തിലെ അഭൂതപൂര്‍വവുമായ ഒരു നിര്‍ണായകമായ നേട്ടം 2019മെയ് 30 ന്, അദ്ദേഹം നേടി . 61 കോടി ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ലഭിച്ച ഈ ഭൂരിപക്ഷം അദ്ദേഹത്തിന്റെ ആദ്യ 5 വര്‍ഷത്തെ ജനപ്രിയതയ്ക്ക് ലഭിച്ച വോട്ട് കൂടിയാണ് . സ്ഥാപിത താല്‍പ്പര്യങ്ങളുടെ കൂട്ടായ്മകള്‍ തുടര്‍ച്ചയായി ദുഷിച്ച നുണ പ്രചാരണത്തിലൂടെ ഈ വിജയത്തെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ തത്ത്വചിന്ത സ്ഥിരമാണ് എല്ലാവര്ക്കും തുല്യ അവസരങ്ങള്‍. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വന വാഴുന്ന മാതൃസ്ഥാനമാണിത് ‘അതായത്, ജാതിയുടെയും മതത്തിന്റെയും വിവേചനത്തില്‍ നിന്ന് മുക്തരായി ആളുകള്‍ സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു മാതൃകാ സ്ഥലമാണ് ഇത് എന്ന ആത്മീയാചാര്യനും സാമൂഹിക പരിഷ്കര്‍ത്താവുമായ ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ചിന്തകളാല്‍ പ്രചോദിതമാണ് നവ ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്ന് , തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് .
‘നവ ഇന്ത്യയുടെ ഈ പാതയില്‍, ഗ്രാമീണ ഇന്ത്യ ശക്തമാവുകയും നഗര ഇന്ത്യ ശാക്തീകരിക്കപ്പെടുകയും ചെയ്യും.
നവ ഇന്ത്യയുടെ ഈ പാതയില്‍, സംരംഭകത്വ ഇന്ത്യ പുതിയ ഉയരങ്ങള്‍ കൈവരിക്കും, ഒപ്പം യുവ ഇന്ത്യയുടെ സ്വപ്നങ്ങളും സഫലമാകും.
നവ ഇന്ത്യയുടെ ഈ പാതയില്‍, എല്ലാ സംവിധാനങ്ങളും സുതാര്യമായിരിക്കും, സത്യസന്ധരായ പൗരന്മാരുടെ അന്തസ്സ് ഇനിയും വര്‍ദ്ധിക്കും;
നവ ഇന്ത്യയുടെ ഈ പാതയില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ശക്തമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും സമാഹരിക്കപ്പെടുകയും ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞിരിക്കുന്നു .
പതിറ്റാണ്ടുകളായി മിക്ക സര്‍ക്കാരുകള്‍ക്കും ചെയ്യാന്‍ കഴിയാത്തത് ഈ 7 വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി ചെയ്തു. സാമ്പത്തിക മേഖല പുനഃസംഘടിപ്പിക്കല്‍ , എല്ലാവര്ക്കും സാമ്പത്തിക അവസരങ്ങള്‍ വികസിപ്പിക്കല്‍, ദേശീയ സുരക്ഷ, നിക്ഷേപ രംഗത്ത് റെക്കോര്‍ഡ് വര്‍ധന , സാങ്കേതികവിദ്യ, അനുച്ഛേദം 370, , പൗരത്വ ഭേദഗതി നിയമം, രാമ ക്ഷേത്രത്തിന്റെ സൗഹാര്‍ദ്ദപരമായ പരിഹാരം മുതലായവ മതി നമുക്ക് അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കാന്‍ .
എന്നാല്‍ ഈ 18 മാസത്തെ കോവിഡ് മഹാമാരി കാലത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും അശ്രാന്ത പരിശ്രമവും നമ്മെ അദ്ദേഹത്തോട് കടപ്പെട്ടവരാക്കുന്നു .
കൊറോണ പ്രതിസന്ധി ഘട്ടം , മോദിജിയുടെ നേതൃത്വവും ഭരണ നൈപുണ്യവും പൂര്‍ണ്ണമായി മനസിലാക്കി തന്നു . വൈറസിനെതിരെ പോരാടാനും അതിനെ മറികടക്കാനുമുള്ള രാജ്യത്തിന്റെ കൂട്ടായ തീരുമാനമായി അദ്ദേഹം എല്ലാ പൗരന്മാരെയും അണിനിരത്തി 1.4 ശതകോടി ഇന്ത്യക്കാരെ ഈ പ്രയാസകരമായ ലോക്ക്ഡൗണ്‍ കാലയളവില്‍ അദ്ദേഹം ശാന്തതയോടെ നയിച്ചു.
കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ , നമുക്ക് പി പി ഇ നിര്‍മാണം, ആശുപത്രി , ഐസിയു കിടക്കകള്‍, സംസ്ഥാനങ്ങളിലെ ആരോഗ്യ പരിപാലനം, മരുന്നുകള്‍ , വാക്സിന്, ഉപകരണങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയില്‍ ധാരാളം പരിമിതികള്‍ ഉണ്ടായിരുന്നു. ഈ യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് പുറമെ , നമ്മുടെ വടക്കന്‍ അതിര്‍ത്തിയിലെ ചൈനയുടെ ഭീതിജനകമായ പെരുമാറ്റവും, പാകിസ്താന് തുടരുന്ന ഭീകരതയും, കൂടാതെ കോവിഡ് 19 നെ ഒരു രാഷ്ട്രീയ അവസരമായി മുതലെടുക്കാന്‍ ശ്രമിച്ച ചില രാഷ്ട്രീയക്കാരും, കൂടാതെ ചില സംസ്ഥാനങ്ങളിലെ നിരുത്തരവാദപരമായ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി മോദിക്ക് കൈകാര്യം ചെയ്യേണ്ടി വന്നു.
പക്ഷേ, അവയില്‍ എല്ലാം അദ്ദേഹം സധൈര്യം നമ്മെ നയിച്ചു. ഏതൊരു സാധാരണക്കാരനെയും പലതവണ തളര്ത്തുമായിരുന്ന ഈ സമയത്തു ശ്രീ മോദി നടത്തിയ വ്യക്തിപരമായ പരിശ്രമം വിവരണാതീതമാണ് , . ശാസ്ത്രജ്ഞരും വിദഗ്ധരും കാരണവും പരിണതഫലങ്ങളും പരിഹാരങ്ങളും മനസ്സിലാക്കാന്‍ പാടുപെടുന്ന സമയത്ത് പോലും അദ്ദേഹം ആ വെല്ലുവിളികള്‍ നേരിടാന്‍ സ്വീകരിച്ച നൈപുണ്യം ഒട്ടും അതിശയോക്തിപരമല്ല .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കാലയളവിലെ ദീര്‍ഘവീക്ഷണമുള്ള നിരവധി തീരുമാനങ്ങളിലൂടെയാണ് ഈ മഹാമാരിക്കാലത്ത ഇന്ത്യയുടെ പ്രതിരോധ നടപടികള്‍ സാധ്യമായത് . ജെഡിവൈ പദ്ധതിയിലൂടെ ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് സൃഷ്ടിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിലൂടെ മഹാമാരിയുടെ ആഘാതം ഏറ്റവുമധികം ബാധിച്ച ദരിദ്രരും ദുര്‍ബലരുമായ ആളുകള്‍ക്ക് ദ്രുതഗതിയില്‍ സാമ്പത്തിക ആശ്വാസം നല്‍കാനായി .ജന്‍ ധന് യോജന , പി എം ഗരീബ് കല്യാണ്‍ യോജന, പി ഡി എസ് , പി എം കിസാന്‍ എന്നിവ ഗ്രാമീണര്‍ , കര്‍ഷകര്‍ , പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് നേരിട്ട് യാതൊരു നഷ്ടവുമില്ലാതെ സാമ്പത്തികപിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ കോടിക്കണക്കിന് ആളുകളെ വിവരങ്ങളുമായി ബന്ധിപ്പിക്കാനും ബിസിനസുകള്‍ വിദൂരമായി പ്രവര്‍ത്തിക്കുന്നത് തുടരാനും സഹായിച്ചു. പാചക വാതക സിലിണ്ടറുകള്‍ നല്കുന്ന ഉജാല, ജന്‍ഔഷധി യോജന, പിഎം ആയുഷ്മാന്‍ തുടങ്ങിയ പദ്ധതികളെല്ലാം ഈ മഹാമാരിയില്‍ സാധാരണക്കാര്‍ക്ക് വലിയ പിന്തുണയായി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയ്ക്ക് മഹാമാരിയുടെ ആഘാതങ്ങള്‍ കൈകാര്യം ചെയ്യാനും , കൂടുതല്‍ വികസിത രാജ്യങ്ങളെക്കാളും നമ്മുടെ നാട്ടിലെ മരണ സംഖ്യ കുറയ്ക്കാനും സഹായിച്ചിട്ടുണ്ട് .
പ്രതിസന്ധി സാഹചര്യത്തില്‍ ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള ശക്തമായ നേതൃത്വത്തിന്റെ സാന്നിധ്യം കഴിഞ്ഞ 18 മാസങ്ങളില്‍ നമുക്ക് അനുഭവപ്പെട്ടു .കൂടാതെ നമ്മുടെ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കാനും കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നാഴികക്കല്ലുകള്‍ നേടുന്നതിനും അദ്ദേഹത്തിന്റെ നേതൃ പാടവം പ്രധാന കാരണമായി. സെപ്റ്റംബര്‍ 13 ണന് 75 കോടി പ്രതിരോധ കുത്തിവയ്പ്പുകളെന്ന നേട്ടം നമുക്ക് കൈവരിക്കാനായി .
കോവിഡ് അനന്തരം ലോകത്തു ,പലമേഖലയിലും ആഴത്തിലുള്ള മാറ്റങ്ങള്‍ വരികയാണ് . സ്വാശ്രയ ഭാരതം എന്ന വീക്ഷണത്തോടെ ഇന്ത്യയും ഭാവിയെക്കുറിച്ച് കൂടുതല്‍ ദൃഡതയും ആത്മവിശ്വാസവും അഭിലാഷവും നേടിയിരിക്കുന്നു ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അദ്ദേഹം പറഞ്ഞതുപോലെ, ഇത് ആണ് നമ്മുടെ യഥാര്‍ത്ഥ സമയം .
ഞാന്‍ പൊതു സേവനത്തിന്റെ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു കാലത്തു സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉയര്‍ച്ചയ്ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതും അഭിമാനവും ഭാഗ്യവും ആയി ഞാന്‍ കരുതുന്നു.
പ്രധാനമന്ത്രി മോദിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, എല്ലാ ഇന്ത്യക്കാര്‍ക്കും ശക്തമായ, സമൃദ്ധമായ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം ,എല്ലാവരുടെയും പരിശ്രമം.. ഇനിയും അനേകം വര്‍ഷങ്ങള്‍ നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി സേവനം നടത്താന്‍ അദ്ദേഹത്തിന് കഴിയട്ടെ .. ജന്മദിനത്തില് അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: