തിരുവനന്തപുരം : കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സ കാലയളവ് മുഴുവന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതു പ്രകാരം ജീവനക്കാരുടെ കോവിഡ് ക്വാറന്റീന് സ്പെഷ്യല്‍ ലീവ് ഇനി ഏഴ് ദിവസമാണ്. പൊതു അവധിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ക്വാറന്റീന് കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം ഹാജരാക്കണം.
അതേസമയം കോവിഡ് പോസിറ്റീവ് ആയവര്‍ അല്ലെങ്കില്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ വകുപ്പിന്റേയോ തദ്ദേശ സ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രം വേണം. എങ്കില്‍ മാത്രമേ പ്രത്യേക അവധി ലഭിക്കുകയുള്ളൂ.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന് മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഇവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ട് ഓഫീസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണം. അതേസമയം ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: