കോട്ടയം: രണ്ട് വര്‍ഷമായി സംസ്ഥാനത്തെ 1596 സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമ അധ്യാപകരില്ല. ഇതുമൂലം സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും താറുമാറായി. പ്രഥമ അധ്യാപക സ്ഥാനക്കയറ്റം നടക്കാതായതോടെ ഇതുവഴി ലഭിക്കേണ്ട നിയമനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ എല്‍പിഎസ്എ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. 2021 ഡിസംബറില്‍ അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിന് ഇനി നൂറോളം ദിവസം മാത്രമാണ് കാലാവധി.
അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ക്ക് പ്രമോഷന് നല്‍കാനും യോഗ്യതയില്ലാത്തവരെ റിവേര്‍ട്ട് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ടെസ്റ്റ് യോഗ്യതയില്ലാത്തവര്‍ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതാണ് പ്രധാനധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
2021-2022 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ല സ്ഥലം മാറ്റം, 2019-2020, 2020-2021, 2021-2022 എന്നീ അധ്യയന വര്‍ഷത്തെ അന്തര്‍ജില്ല സഹതാപാര്ഹസ്ഥലം മാറ്റം എന്നിവ നടന്നിട്ടില്ല. ഇതുമൂലം ലഭിക്കേണ്ട ഒഴിവുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം സ്ഥലമാറ്റം വിദ്യാഭ്യാസ വകുപ്പ് നടത്തുന്നില്ലെങ്കില്‍ ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ഉദ്യാഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: