തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനില്‍ക്കെ യൂത്ത് കോൺഗ്രസിലും ഭിന്നത മറനീക്കി പുറത്തുവരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളെ നിയമിക്കുന്നുവെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി. തിരുവനന്തപുരത്തെ വർക്കല, നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയ്‌ക്ക് കത്തയച്ചെന്നാണ് റിപ്പോർട്ട്. ഇവര്‍ കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന നേതാക്കളാണെന്നും ആരോപണമുണ്ട്. ഷാഫി പറമ്പിലിന്റെ നിർദേശപ്രകാരം ജില്ലാ അധ്യക്ഷൻ അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും ഗ്രൂപ്പടിസ്ഥാനത്തിൽ ഭാരവാഹികളെ നിയമിക്കുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. ഷാഫിയെ പ്രസിഡന്‍റ് സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് സംസ്ഥാനനേതൃത്വം നടത്തിയ നിയമനങ്ങള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചിട്ടുണ്ട്.
ഷാഫി പറമ്പിലിനെതിരെ നേതൃത്വത്തിന് പരാതി നൽകിയതിന് പിന്നിൽ കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന നേതാക്കളാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: