തൃശൂര്‍: എംപിയെ കണ്ടിട്ടും പോലീസ് ജീപ്പില്‍ നിന്നിറങ്ങാത്ത എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. ഒല്ലൂര്‍ എസ്ഐ ആണ് എംപിയോട് അപമര്യാദയായി പെരുമാറിയത്. എന്നാല്‍, എസ്ഐയെ സൗഹാര്‍ദപരമായി ആണ് സുരേഷ്ഗോപി വിളിച്ചുവരുത്തിയത്. താന്‍ എംപിയാണ്, ഒരു സല്യൂട്ട് ഒക്കെ ആകാം, ആ ശീലം ഒന്നും മറക്കരുതേ, ഞാന്‍ മേയറല്ല എന്നായിരുന്നു എംപിയുടെ വാക്കുകള്‍. എസ്ഐ ചിരിച്ചുകൊണ്ട് സല്യൂട്ട് ചെയ്യുകയും ചെയ്തു.
തൃശൂര്‍ പുത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ നോക്കികാണാനാണ് സുരേഷ് ഗോപി എത്തിയത്. പരിസരത്ത് കൂട്ടിയിട്ടിരുന്ന തടികള്‍ മാറ്റാനായി പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ചപ്പോഴാണ് ഒല്ലൂര്‍ എസ്ഐ ജീപ്പില്‍ നിന്ന് ഇറങ്ങാതെ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് എംപി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സൗഹാര്‍ദപരമായി സംസാരിച്ച് സല്യൂട്ട് അടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: