അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. കൊവിഡ് ഐസിയുവിലെ ഗുരുതരവീഴ്ചകള്‍ അന്വേഷിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയുണ്ടാകും. എവിടെയൊക്കെയാണ് പ്രശ്നങ്ങള്‍ എന്ന് കണ്ടെത്തും. അതിന് പരിഹാരം കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്താനും അത് കൃത്യമായി ബന്ധുക്കളെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ സംബന്ധിച്ചും, മരിച്ച രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. തീവ്രപരിചരണ വിഭാഗത്തിലെയും മോര്‍ച്ചറിയിലെയും ജീവനക്കാരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, എംഎല്‍എമാരായ എച്ച്. സലാം, പി. പി ചിത്തരഞ്ജന്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. ആര് റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ശശികല, സൂപ്രണ്ട് സജീവ് ജോര്‍ജ് പുളിക്കല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം, ആര്‍എംഒ നോനാന്‍ ചെല്ലപ്പന്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആര്. കെ രാധാകൃഷ്ണന്, വിവിധ വകുപ്പ് മേധാവികള്‍, സംഘടന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: