ജിതിന് കെ ജേക്കബ്
പാലാ ബിഷപ്പ് കൂട്ടിച്ചേര്‍ക്കേണ്ടിയിരുന്ന മറ്റൊരു വസ്തുത നിഷ്പക്ഷത ചമയുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ ജിഹാദികള്‍ക്ക് നല്കുന്ന പിന്തുണയെ കുറിച്ച് കൂടിയായിരുന്നു.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രവാദത്തിന് സഹായകരമായ രീതിയില്‍ അമ്മാതിരി വെളുപ്പിക്കലും, വാര്‍ത്ത മുക്കലും, വാര്‍ത്ത സൃഷ്ടിക്കലും അല്ലേ നടക്കുന്നത്. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തില്‍ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും അവിടുത്തുകാര്‍ക്ക് അറിയില്ലെങ്കിലും മലയാളിക്ക് അറിയാം. പക്ഷെ അത് ചുമ്മാ വാര്‍ത്ത ആകില്ല, അത് കേരളത്തില്‍ വാര്‍ത്ത ആകണമെങ്കില്‍ അതിലെ ഇരകളുടെയും പ്രതികളുടെയും പേരുകളും, ജാതിയും മതവുമൊക്കെ നമ്മുടെ ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യം ആകണം എന്ന് മാത്രം.
പ്രതികള്‍ ഭൂരിപക്ഷ സമുദായം ആണെങ്കില്‍ ഒന്നാം പേജില്‍ 8 കോളം വാര്‍ത്ത, പ്രതികളുടെ കളര്‍ ഫോട്ടോ, ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീര്, എഡിറ്റോറിയല്‍, അകത്ത് ആ വാര്‍ത്തയ്ക്കു വേണ്ടി മാത്രം ഒരു പേജ്, അങ്ങനെ പോകും മാധ്യമ ധര്‍മം..പക്ഷേ ഈ മാധ്യമ ധാര്‍മികത കുറ്റവാളികള്‍ ഭൂരിപക്ഷ സമുദായം അല്ലെങ്കില്‍ ഉണരില്ല കേട്ടോ ??
കേരളത്തില്‍ ഒരു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സ്വാഭാവികമായും പ്രബുദ്ധ കേരളം ഇതിനെതിരെ ആഞ്ഞടിക്കേണ്ടതാണ്, മാധ്യമങ്ങള്‍ ഇളക്കേണ്ടതാണ്, രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം ഞെട്ടല്‍ രേഖപ്പെടുത്തേണ്ടതാണ്, സാംസ്ക്കാരിക നായകര്‍ പുളിച്ച രണ്ട് വരി കവിത എങ്കിലും എഴുതി പ്രതിഷേധിക്കേണ്ടതാണ്, ഡെമോക്രറ്റിക് ഊത്ത് ഫെഡറേഷന് ഓഫ് ഇസ്ലാമിന്റെ (DYFI) യുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തേണ്ടതാണ്, ആഭ്യന്തര വകുപ്പിന്റെ പരാജയം ആണെന്ന് ചൂണ്ടിക്കാട്ടി മഹിളാ സംഘടനകള്‍ രംഗത്ത് വരേണ്ടതാണ്, സിനിമ രംഗം അലറി കരയേണ്ടതാണ്, പക്ഷേ ആരെയും കാണുന്നില്ല..
മാധ്യമങ്ങളില്‍ ഒന്നാം പേജില്‍ വാര്‍ത്തയില്ല. അകത്തെ പേജില്‍ ആണ് രണ്ട് കോളം വാര്‍ത്ത. അത് ബാലന്‍സ് ചെയ്യാന്‍ തമിഴ് നാട്ടിലെ ഒരു പീഡന കേസും ഉണ്ട്.
ഈ നിശബ്ദതയും, ബാലന്‍സിങ്ങും കാണുമ്പോള്‍ എന്താണ് കാര്യം എന്ന് മലയാളിക്ക് ഇപ്പോള്‍ എളുപ്പം മനസിലാകും.
മതവും കുറ്റകൃത്യമായി കൂട്ടികുഴയ്ക്കരുത്, പ്രതികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്, അവരോട് സഹാനുഭൂതി കാണിക്കുകയാണ് വേണ്ടത്, ഇത് അവരുടെ കുറ്റമല്ല, എന്ന് തുടങ്ങിയുള്ള വെളുപ്പിക്കലിന്റെ പ്രളയമാകും ഇനി ഉണ്ടാകുക. എല്ലവരും കൂടി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കും.
പക്ഷേ ഉത്തരേന്ത്യയില്‍ ആണെങ്കിലോ, അത് ഭരണകൂടത്തിന്റെ വീഴ്ചയാണ് കേട്ടോ, മാതാപിതാക്കള്‍ക്ക് അതില്‍ എന്ത് കാര്യം!
ഇതിപ്പോള്‍ ഉത്തരേന്ത്യയില്‍ അല്ലല്ലോ, അതിലും ഉപരി പ്രതികള്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ടവരും.. അപ്പോള്‍ പിന്നെ ആര്‍ക്കാണ് പ്രതിഷേധം അല്ലേ..??
ഉത്തരേന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ ആഴ്ചകളോളം അന്തി ചര്‍ച്ച നടത്തുന്ന കേരളത്തിലെ മാധ്യമ ജഡ്ജിമാര്‍ക്ക് ഇപ്പോള്‍ കണ്ണില്‍ തിമിരം ബാധിച്ചിരിക്കും. ഒന്നോ രണ്ടോ ന്യൂസ് ബുള്ളറ്റിനില്‍ ഒതുങ്ങും ഈ വാര്‍ത്ത.
സാകീര്‍ നായികിനെ പോലുള്ള തീവ്രവാദികളുടെ ഇന്ത്യ വിരുദ്ധതയും, പച്ചയ്ക്ക് സ്ത്രീ വിരുദ്ധത പറയുന്ന മത പുരോഹിതരുടെ വഷളത്തരവും, ഇന്ത്യയുടെ എല്ലാ സ്വാതന്ത്ര്യവും, സുഖവും അനുഭവിച്ച് ഇന്ത്യയിലിരുന്ന് താലിബാന് ജയ് വിളിക്കുന്നതിനെയും എല്ലാം അഭിപ്രായ സ്വാതന്ത്ര്യം ആക്കി വെളുപ്പിക്കുന്ന നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക്, സ്വന്തം സമുദായത്തോട് ഒരു ബിഷപ്പ് ജിഹാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് പറഞ്ഞത് വിദ്വേഷ പ്രസംഗം ആയി..!
ഇന്ത്യയിലെ ഹൈന്ദവ പുരോഹിതന്മാര്ക്ക് പോലും ഒന്നും തങ്ങളുടെ സമുദായത്തോട് മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടന്‍ അത് വിവാദമാക്കും, പരിഹസിക്കും. അതേസമയം Women Are Only Fit To Deliver Children എന്നൊക്ക കാന്തപുരത്തെ പോലുള്ള ആളുകള്‍ പറഞ്ഞാലോ, ഒരു സ്ത്രീ പക്ഷ വാദികള്‍ക്കും, സംഘടനകള്‍ക്കും, മാധ്യമ ജഡ്ജിമാര്‍ക്കും പ്രശ്നമില്ല.
ഇസ്ലാമിക തീവ്രവാദത്തെ തുറന്ന് കാട്ടിയാല്‍ അത് വിദ്വേഷ പ്രസംഗം, അതേ സമയം മറ്റ് വിശ്വാസങ്ങളെയും, ആചാരങ്ങളെയും വിമര്‍ശിക്കുന്നതും, പരിഹസിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യവും.. ഈ നിലപാട് ആണ് കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമ ജഡ്ജിമാര്‍ വര്‍ഷങ്ങളായി സ്വീകരിക്കുന്നത്.
ഫ്രാന്‍സിലെ അധ്യാപകന്റെ തല അറുത്ത സംഭവത്തിലും, മാധ്യമ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തപ്പോഴും ഇവിടുത്തെ മാധ്യമങ്ങളില്‍ അതൊരു പ്രാധാന്യം ഉള്ള വാര്‍ത്തയെ ആയിരുന്നില്ല. യൂറോപ്പ്യന്‍ നാടുകളില്‍ അഭയാര്‍ത്ഥികള്‍ ആയി ചെന്നവര്‍ ഉണ്ടാക്കുന്ന കലാപങ്ങളും, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും എല്ലാം ദേശീയ മാധ്യമങ്ങളില്‍ മാത്രമേ വാര്‍ത്തയായി വരൂ.
കേരളത്തിലെ മാധ്യമങ്ങള്‍ അഭയാര്‍ത്ഥികളുടെ ‘ദയനീയ’ ചിത്രങ്ങള്‍ കാണിച്ചു കൊണ്ട് വാര്‍ത്ത സൃഷ്ടിക്കലാണ് നടത്തുന്നത്. എന്തുകൊണ്ടാണ് സിറിയയുടെ തൊട്ടടുത്തു കിടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത് എന്നൊക്ക ലോക മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ അഭയാര്‍ത്ഥികളുടെ നിഷ്ക്കളങ്കത വാര്‍ത്തയാക്കാന്‍ ആണ് ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ നിഷ്ക്കളങ്കര്‍ അഭയം കൊടുത്ത രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയുമാക്കില്ല.
ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും ഒരു മാസം നിരീക്ഷിച്ചു നോക്കിയാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രവാദത്തെ വെള്ളപൂശുന്ന ഇവിടുത്തെ മാധ്യമങ്ങളുടെ ഇരട്ടതാപ്പ് ഒരു ബുക്ക് ആയി പ്രസിദ്ധീകരിക്കാന്‍ തക്ക കാര്യങ്ങള്‍ ലഭിക്കും.
സഹികെട്ടാണ് ബിഷപ്പുമാര്‍ അടക്കം അവസാനം പൊട്ടിത്തെറിച്ചു പറയേണ്ടി വന്നത്. ഒരുപക്ഷെ ഇനി വരാന്‍ പോകുന്നത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുന്ന മാധ്യമങ്ങളെ ബഹിഷ്ക്കരിക്കല് ആഹ്വനം ആയിരിക്കും. അത് വെറും ബഹിഷ്കരണം മാത്രമായിരിക്കില്ല, അത്തരം മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളെയും ബഹിഷ്ക്കരിക്കുന്ന നയമാകും.
അപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ആക്രമണം എന്നുള്ള സ്ഥിരം ക്ളീഷെയുമായി ഇറങ്ങിയിട്ട് കാര്യമുണ്ടാകില്ല. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് ഉള്ളത് പൗരന്മാര്ക്ക് ഉള്ള അതേ അവകാശങ്ങള്‍ തന്നെയാണ്. പൗരന്മാര്ക്ക് അന്തസോടെ ജീവിക്കാനും, സമാധാപരമായി പ്രതിഷേധിക്കാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ആ അവകാശം ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് എതിരെ ജനം വിനിയോഗിക്കുന്ന കാലം വിദൂരമല്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: