നില്‍ക്കക്കളി ഇല്ലാതെ വരുമ്പോള്‍ ഇറക്കുന്ന സ്ഥിരം ക്ളീഷെകളുമായി ഒരു വിഭാഗം ഇറങ്ങിയിട്ടുണ്ട്. പ്രധാന ഇരവാദം ഒരു വിഭാഗം ചെയ്യുന്നതിന്റെ പേരില്‍ എന്തിനാണ് ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് എന്നാണ്?
എത്രപേര്‍ മതതീവ്രവാദം വളര്‍ത്തുന്നു അല്ലെങ്കില്‍ ഭൂരിപക്ഷവും സമാധാനപ്രിയരാണ് എന്ന ന്യായീകരണം ചരിത്രത്തിലേക്ക് നോക്കിയാല്‍ അപ്രസക്തം ആണ് എന്ന് മനസിലാകും.
ജര്‍മ്മനിയിലെ ഭൂരിപക്ഷം ജനതയും സമാധാനപ്രിയരായിരുന്നു, എന്നിട്ടും നാസികള്‍ 40 ലക്ഷം ജൂതരെ കൊന്നു.
കമ്മ്യൂണിസ്റ്റ് USSR ലെ ഭൂരിപക്ഷം ജനതയും സമാധാനപ്രിയരായിരുന്നു, എന്നിട്ടും സ്റ്റാലിനും, ലെനിനും കൂടി കോടിക്കണക്കിനു മനുഷ്യരെ കൊന്നു.
ഇറാഖിലെ ഭൂരിപക്ഷം ജനതയും സമാധാനപ്രിയരായിരുന്നു എന്നിട്ടും സദ്ദാം ഹുസൈന് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നു.
അഫ്ഗാനിലെ ഭൂരിപക്ഷം ജനതയും സമാധാനപ്രിയരായിരുന്നു, എന്നിട്ടും താലിബാന് അധികാരം പിടിച്ചെടുക്കുകയും, സാധാരണക്കാരെ കൊന്നു തള്ളുകയും ചെയ്യുന്നു.
ഇസ്ലാം സമുദായത്തിലെ നല്ലൊരു ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരും, ജനാധിപത്യ വിശ്വാസികളും ആണ് എന്ന വാദം അംഗീകരിക്കുന്നു. പക്ഷെ ഇസ്ലാം വിശ്വാസികളെ സംശയത്തോടെ നോക്കുന്നത് കേരളത്തിലോ, ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്.
അത് എന്തുകൊണ്ടാണ് എന്ന് ഇസ്ലാം മത വിശ്വാസികള്‍ ആലോചിച്ചിട്ടണ്ടോ? ഉത്തരം നിങ്ങളുടെ നിശബ്ദതയാണ്. നിങ്ങള്‍ തന്നെ പറയുന്നു ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന്. അതേസമയം ലോകത്ത് ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന കൊടും ക്രൂരതകളെ നിങ്ങള്‍ അപലപിക്കുന്നത് ആരും കാണാറുമില്ല, മുട്ടിലിഴഞ്ഞു ന്യായീകരിക്കാന്‍ ആണ് ഭൂരിപക്ഷവും ശ്രമിക്കുന്നത്.
കേരളത്തിന് പുറത്തെ വിഷയങ്ങളിലേക്ക് പോകേണ്ട, കേരളത്തില്‍ നടന്നിട്ടുള്ള സംഭവങ്ങളിലെ പ്രതികരണങ്ങള്‍ നോക്കിയാല്‍ മതി.
ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ന്യായീകരണം.
ഹിന്ദു – ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഭീകരവാദത്തിലേക്ക് കൊണ്ട് പോയതിനെ എതിര്‍ക്കുന്നതിനു പകരം ആ പെണ്‍കുട്ടികളുടെ മാതാ – പിതാക്കളെ കുറ്റക്കാരാക്കാന്‍ ആണ് ഇവിടെ ശ്രമം നടന്നത്.
പൗരത്വ നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ നിരവധി സാധാരണക്കാരുടെ ജോലി കളയിച്ചതിനും, സ്ഥാപനങ്ങള്‍ ബഹിഷ്ക്കരിച്ചതിനും വരെ ന്യായീകരണം.
കേരളത്തില്‍ നിന്ന് ഇസ്ലാമിക തീവ്രവാദികളെ ദേശീയ ഏജന്‍സികളും, മറ്റ് സംസ്ഥാനങ്ങളിലെ ഭീകര വിരുദ്ധ സേനയും പിടികൂടുമ്പോള്‍ ഇവിടെ കിടന്ന് നിലവിളിയാണ്.
മുസ്ലിം ലീഗ് എന്ന മതധിഷ്ഠിത പാര്‍ട്ടിയെ മതേതര പാര്‍ട്ടി എന്ന് അംഗീകരിച്ച സമൂഹമാണ് കേരളത്തിന്റേത്. മുസ്ലിം ലീഗ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തുന്നത് മുഴുവന്‍ മുസ്ലിം മത വിഭാഗത്തില്‍പെട്ടവരെ ആയിട്ടു കൂടി അവര്‍ ഇക്കാലമത്രയും മതേതര പാര്‍ട്ടി മേലങ്കി അണിഞ്ഞു നടക്കുന്നു.
ഇതേ മുസ്ലിം ലീഗ് ആണ് ഹഗിയ സോഫിയ വിഷയത്തിലും, സംവരണ വിഷയത്തിലും തനി നിറം കാണിച്ചത്.ഇസ്ലാം മത വിശ്വാസികളെ, നിങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നത് അവസാനിക്കണം എങ്കില്‍ നിങ്ങളുടെ ഇടയിലുള്ള തീവ്രവാദികള്‍ക്കെതിരെ നിങ്ങള്‍ രംഗത്ത് വരണം.
പൗരത്വ വിഷയത്തില്‍ ഡല്‍ഹിയില്‍ കലാപം ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. മതത്തിന്റെ പേരിലുള്ള മുദ്രാവാക്യവും വിളിച്ച് തെരുവില്‍ കലാപവുമായി ഇറങ്ങിയാല്‍ ഇന്ത്യയില്‍ നിങ്ങള്‍ കൂടുതല്‍ ഒറ്റപെടുകയെ ഉള്ളൂ.
പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിയ മുദ്രാവാക്യം എല്ലാം സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നുണ്ട്. അത് കാണുന്ന ഏതൊരാളും നിങ്ങളെ ഭയന്നില്ല എങ്കിലേ അത്ഭുതം ഉള്ളൂ.
ഇസ്ലാമിന് അനുകൂലം എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളൊക്കെ മുസ്ലിം സമുദായത്തിന് കൂടുതല്‍ ദോഷം ചെയ്യുകയേ ഉള്ളൂ.. ചെറിയ ഡാമേജ് അല്ല നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഈ നാടിനെ താലിബാന് ആക്കാന്‍ പറ്റില്ല. ഇനി താലിബാന് ആയാലും അത് കൂടുതല്‍ ബാധിക്കുക നിങ്ങളെ തന്നെ ആയിരിക്കും.
ലോകത്ത് ഏത് ഇസ്ലാമിക രാഷ്ട്രത്തേക്കാളും സന്തോഷത്തോടും, സമാധാനത്തോടും, സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ചു അന്തസോടെ ഈ രാജ്യത്ത് ജീവിക്കാം. ഇന്ത്യക്ക് പുറത്ത് നിങ്ങള്‍ ഇസ്ലാം ഒന്നുമല്ല, ഇന്ത്യക്കാരന് മാത്രമാണ്, അതാണ് നമ്മുടെ എല്ലാം ഐഡന്റിറ്റി.
‘ഇന്ത്യ എന്നാല്‍ ക്രിസ്ത്യാനിയും, ഹിന്ദുവും, ഇസ്ലാമും എല്ലാം ചേര്‍ന്നതാണ്. ഹിന്ദു മാത്രമായി ഒരു ഇന്ത്യയില്ല’. ഇത് പറഞ്ഞത് RSS തലവന്‍ ആണ്. സംഘപരിവാര്‍ എന്തോ ഭീകര സംഘമാണ് എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ഒറ്റ കാര്യം ചിന്തിച്ചാല്‍ തന്നെ അപ്രസക്തം ആകും.. ഇന്ത്യയിലെ ജനം വോട്ട് ചെയ്താണ് ബിജെപിയെ അധികാരത്തില്‍ ഇരുത്തിയിരിക്കുന്നത്.
മുന്‍പും സംഘപരിവാര്‍ രാജ്യത്ത് അധികാരത്തില്‍ ഇരുന്നിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തില്ലെങ്കില്‍ അവര്‍ അധികാരം ഒഴിയും. അല്ലതെ ഏകധിപതികളെ പോലെ അധികാരത്തില്‍ കടിച്ചു തൂങ്ങില്ല.
ഇസ്ലാം വിശ്വാസികളെ വോട്ട് ബാങ്ക് ആക്കി നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇസ്ലാമിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശത്രു. തെറ്റ് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കാതെ അതിനെ അവര്‍ മഹത്വവല്ക്കരിക്കുമ്പോള് പണി കിട്ടുന്നത് നിങ്ങള്‍ക്ക് തന്നെയാണ്.
ചുരുക്കത്തില്‍ ഇസ്ലാം സമുദായം ആണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും, ജനാധിപത്യത്തിനും ഭീഷണി തങ്ങള്‍ അല്ല എന്ന് തെളിയിക്കേണ്ടത്. അതിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഇസ്ലാമിന്റെ പേരില്‍ കാട്ടികൂട്ടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നിശബ്ദ പിന്തുണ കൊടുക്കാതെ അതിനെ പരസ്യമായി തള്ളിപ്പറയുക എന്നതാണ്.
അങ്ങനെ ചെയ്യാതിടത്തോളം നിങ്ങളില്‍ ഒരു വിഭാഗം ചെയ്യുന്ന ഭീകരതയുടെ പേരില്‍ സമൂഹം നിങ്ങളെ എല്ലാവരെയും സംശയത്തിന്റെ കണ്ണുകളില്‍ തന്നെ നോക്കിക്കാണുകയും, ഒറ്റപ്പെടുത്തുകയും ചെയ്യും. അതിന് ഒരിക്കലും സമൂഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല..
ജിതിന് കെ ജേക്കബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: