ന്യൂദല്‍ഹി: ടി 20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഏകദിന- ടി 20 ടീമുകളുടെ ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ബിസിസിഐ നിഷേധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പിനുശേഷം വിരാട് കോഹ്ലി ഏകദിന, ടി 20 ടീമുകളുടെ നായകസ്ഥാനമൊഴിയും. രോഹിത് ശര്‍മ്മ നായകനാകും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: