Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാം പഠിക്കട്ടെ

അക്കാദമിക സ്വാതന്ത്ര്യത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയവര്‍ ഇന്ന് അതിനെക്കുറിച്ച് നിശ്ശബ്ദരാണ്. അധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിച്ച് ശീലിച്ചവര്‍ക്ക് ദേശീയതയുടെ ചരിത്രവും ചരിത്രകാരന്മാരും ചതുര്‍ത്ഥിയാകുന്നത് സ്വാഭാവികമാണ്..... ശ്രീഗുരുജിയെ , ദീനദയാലിനെ, സാവര്‍ക്കറിനെ വായിച്ചു പോകരുതെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. തീരുമാനിച്ചവരുടെ ലക്ഷ്യമെന്തായാലും സിലബസില്‍ ആ പേരുകള്‍ പതിയുന്നു.... കെട്ടുകഥകളുടെ ഇരുട്ടില്‍ നിന്ന് സത്യത്തിന്റെ വെളിച്ചത്തിലേക്ക് തുറക്കുന്ന വാതായനങ്ങളാണ് ആ പേരുകള്‍ . കള്ളനാണയങ്ങള്‍ വിഹരിക്കുന്ന അക്കാദമിക മേഖലയില്‍ യഥാര്‍ത്ഥ പ്രതിഭകളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുമെന്നത് കാലത്തിന്റെ അനിവാര്യതയാണ് .ജ്ഞാനസമ്പാദനത്തിന്റെ ആര്‍ഷ പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകനും ഗുരുജി ഗോള്‍വല്‍ക്കര്‍ സാഹിത്യ സര്‍വ്വസ്വത്തിന്റെ സമ്പാദകനുമായ ആര്‍.ഹരി എഴുതുന്നു

Janmabhumi Online by Janmabhumi Online
Sep 14, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍.ഹരി

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് വിവാദത്തില്‍ ഗുരുജി ഗോള്‍വല്‍ക്കറെക്കുറിച്ചോ, സാവര്‍ക്കറെക്കുറിച്ചോ എന്ന് പേരെടുത്ത് പറയുന്നതില്‍ പ്രസക്തിയില്ല. യുവാക്കള്‍ പഠിക്കാനെത്തുന്ന ഇടമാണ് യൂണിവേഴ്‌സിറ്റി.   പ്രൈമറി ക്ലാസിലും ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വിവേചന ബുദ്ധി അവര്‍ക്കുണ്ട്. അത് അംഗീകരിച്ചുകൊണ്ട് ഏത് കാര്യവും പഠിക്കാന്‍  സ്വാതന്ത്ര്യം കൊടുക്കുകയല്ലേ വാസ്തവത്തില്‍ ഒരു സ്വതന്ത്ര രാഷ്‌ട്രത്തില്‍ വേണ്ടത്? കുട്ടികള്‍ക്ക് തന്നത്താന്‍ ചിന്തിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ സവര്‍ക്കറാവട്ടെ, ഗുരുജിയാവട്ടെ ഏതൊരാളെക്കുറിച്ചും, വ്യത്യസ്ത ആശയ സംഹിതകളെക്കുറിച്ചും പഠിച്ച് അവര്‍ക്ക് ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കണം. അതാണ് വാസ്തവത്തില്‍ സ്വതന്ത്ര വിദ്യാഭ്യാസം എന്ന് പറയുന്നത്.  

യുവാക്കള്‍ ഇന്നതൊക്കെ പഠിക്കണം എന്ന് ആരാണ് നിശ്ചയിക്കുന്നത്? മാതാപിതാക്കള്‍ പോലും കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കൂ എന്നാണ് പറയുന്നത്.  അതുകൊണ്ടുതന്നെ ഒരുതരത്തിലും അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ കൈയിടരുത്. ഭാരതീയ സങ്കല്‍പ്പം അനുസരിച്ച് ചാര്‍വാകരെക്കുറിച്ച് പോലും പഠിക്കുന്നതിന് അവസരമുണ്ടായിരുന്നു. അത് പഠിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. മാത്രമല്ല അതേക്കുറിച്ച് പഠിച്ചവരും ധാരാളമുണ്ട്. അറിവ് സമ്പാദിക്കുന്ന കാര്യത്തില്‍, പഠിക്കുന്ന കാര്യത്തില്‍ യാതൊരു കടിഞ്ഞാണും ഇടരുത്.  എന്ത് പഠിക്കണം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കുക.

കമ്യൂണിസ്റ്റുകാരും ആ  സിദ്ധാന്തം പിന്തുടരുന്നവരും ബ്രെയിന്‍ വാഷിങ് തത്വം അനുസരിച്ച് കാര്യങ്ങള്‍ നോക്കിക്കാണുമ്പോഴാണ് ഇത്തരത്തിലുള്ള വികലബുദ്ധി വളരുന്നത്.  ബ്രെയിന്‍ ഡെവലപ്‌മെന്റാണ് വേണ്ടത്. ബ്രെയിന്‍ വാഷിങ് അല്ല. ഗുരുജിയോ കേളപ്പജിയോ ആരെക്കുറിച്ചും പഠിക്കുന്നതിന് ഒരു തടസ്സം പാടില്ല എന്നാണ് എന്റെ അഭിപ്രായം.  

എന്തുകൊണ്ട് അവരെക്കുറിച്ച് പഠിക്കണം എന്ന് സമര്‍ത്ഥിക്കേണ്ടതിന്റേയും ആവശ്യമില്ല. എം.എന്‍. റോയിയുടെ റാഡിക്കല്‍ ഹ്യുമനിസം, മിലോവന്‍ ഡിജിലാസിന്റെ ദി ന്യൂ ക്ലാസ് ഉള്‍പ്പടെയുള്ളവ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും എതിര്‍പ്പ് പാടില്ല. അറിവിന് കടിഞ്ഞാണില്ല. എന്തും യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കാന്‍ സാധിക്കണം. വിവാദമല്ല, എന്തും പഠിക്കാനുള്ള അവസരമാണ് അവിടെ ഒരുക്കേണ്ടത്.  

Tags: ആര്‍എസ്എസ്ആര്‍.ഹരിവീരസവര്‍ക്കര്‍ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗംഗോത്രി ഹാളില്‍ സംഘടിപ്പിച്ച ഓര്‍മയില്‍ ഹരിയേട്ടന്‍ സ്മൃതി സന്ധ്യയില്‍ ലക്ഷ്മിബായ് ധര്‍മ്മ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കാ.ഭാ. സുരേന്ദ്രന്‍, ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍, കെ.  ലക്ഷ്മിനാരായണന്‍ സമീപം
News

സ്മരണാഞ്ജലി; ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യ

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies