തലശ്ശേരി: മതേതര ചിന്തവിട്ട് കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കമ്മുസ്ലീമിസ്റ്റുകളായി രൂപാന്തരപ്പട്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍തില്ലങ്കേരി. കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആണിക്കാംപൊയിലിലെ റോഡിന് നല്‍കിയ കലാപകാരിയായ വാരിയന്‍ കുന്നന്റെ പേര് മാറ്റി യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കതിരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1921ല്‍ ഹിന്ദു കൂട്ടക്കുരുതി നടത്താന്‍ നേതൃത്വം നല്‍കിയ വാരിയന്‍ കുന്നന് സ്വാതന്ത്ര്യസമരസേനാനി പരിവേഷം ചാര്‍ത്തിയതുതന്നെ സംഘടിത വോട്ട് ലക്ഷ്യം വെച്ചാണ്.
ഈ കലാപത്തിനിടയില്‍ ഹിന്ദുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച ഹൈദ്രുവിന്റെ പേരാണ് ഈ റോഡിന് നല്‍കിയിരുന്നതെങ്കില്‍ നല്ല കാര്യമായി കാണാമായിരുന്നു. എന്നാല്‍ മുസ്ലിം ലീഗിനേക്കാളും ജമാഅത്തെ ഇസ്ലാമിയെക്കാളും പോപ്പുലര്‍ ഫ്രണ്ടിനേക്കാളും മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടി എന്ത് നെറികേടും കാട്ടിക്കൂട്ടുന്നപാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റാണോ മുസ്ലീമിസ്റ്റാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയിരിക്കുന്നത്. നായ്‌ക്കുറുക്കനെ പോലിരിക്കുന്ന ആ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. മുസ്ലീംലീഗിന്റെ താല്‍പര്യത്തിന് വഴങ്ങിയ ഇന്ദിരാഗാന്ധിയാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി തെറ്റായി ചിത്രീകരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ചെയ്ത തെറ്റ് തിരുത്തുവാനുള്ള ഇന്നത്തെ സര്‍ക്കാറിന്റെ ശ്രമത്തെ തെറ്റിദ്ധരിപ്പിച്ച് മുസ്ലീം സമുദായത്തെ പാട്ടിലാക്കാനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രം ആ സമുദായം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
ചരിത്രമേറെ ഉറങ്ങിക്കിടക്കുന്ന കതിരൂരില്‍ എത്ര സ്വാതന്ത്ര്യസമരസേനാനികളുടെ പേരിലാണ് റോഡുകളുള്ളതെന്നുംവാരിയന്‍കുന്നനും കതിരൂരുമായിട്ടുള്ള ബന്ധമെന്താണെന്നും പഞ്ചായത്ത് അധികൃതര്‍നാട്ടുകാരോട് വെളിപ്പെടുത്തണമെന്ന്വത്സന്‍ തില്ലങ്കേരി അവശ്യപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രചാര്‍ പ്രമുഖ് വത്സന്‍ വേറ്റുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. ശ്യാംമോഹന്‍ആമുഖ ഭാഷണം നടത്തി. ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് പ്രചാര്‍ പ്രമുഖ് പ്രവീണ്‍ സ്വാഗതവും ഷമോജ് നന്ദിയും പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് പ്രദീപ് ശ്രീലകം, സെക്രട്ടറിമാരായ എസ്. രാജഗോപാല്‍, സി.ഒ. മനേഷ്, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഷോമസജിത്ത്, ഐക്യവേദി തലശ്ശേരി താലൂക്ക് പ്രസിഡണ്ട് ഹരിദാസ് ഇടത്തിലമ്പലം എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: