ചെന്നൈ: ഹരിത വിവാദത്തില്‍ വിമത നേതാക്കള്‍ക്കൊപ്പം നിന്ന ഫാത്തിമ തെഹ്ലിയയെ പുറത്താക്കി മുസ്ലിം ലീഗ്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ഫാത്തിമ തെഹ്ലിയയെ മുസ്ലിം ലീഗ് പുറത്താക്കിയത്.
ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയുണ്ടായി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഈ ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഞായറാഴ്ച ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.
ഹരിതയ്ക്ക് പുതിയ സംസ്ഥാനകമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെഹ്ലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹരിതയോട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച് സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലാപട് പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: