കോഴിക്കോട്: ഹൈസ്കൂള്‍ അധ്യാപക തസ്തികയ്ക്ക് അപേക്ഷിക്കാന്‍ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ട് എട്ട് മാസമാകുമ്പോഴും പരിഹാരമായില്ല. അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യതയായ കെ-ടെറ്റിന്റെ ഫലപ്രഖ്യാപനം വൈകിയതാണ് ഇവരുടെ നിസ്സഹായാവസ്ഥയ്ക്ക് കാരണം. ഗണിതം, നാച്ചുറല്‍ സയന്‍സ് വിഷയക്കാര്ക്കാണ് നിലവില്‍ പ്രശ്നം.
ഡിസംബര്‍ 30ന് വിജ്ഞാപനം പുറപ്പെടുവിച്ച ഹൈസ്കൂള്‍ അധ്യാപക തസ്തികയിലേക്ക് 2021 ജനുവരി 17ന് കെ-ടെറ്റ് പരീക്ഷയെഴുതിയവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരമാണ് നിഷേധിച്ചത്. ഫെബ്രുവരി മൂന്നിനകം അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. ഫെബ്രുവരി മൂന്നിന് മുന്‍പേ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കണമെന്നും അല്ലെങ്കില്‍ അപേക്ഷാ തീയതി നീട്ടി നല്‍കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ സാധിക്കാത്തതും, തീയതി നീട്ടാത്തതുമാണ് ഇവരെ ദുരിതത്തിലാക്കിയത്.
നഷ്ടപ്പെട്ട ഹൈസ്കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്കിയ രണ്ട് കേസ് നിലവില്‍ കോടതിയിലുണ്ട്. പിഎസ്സിയുടെ കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും അത് പൂര്‍ണമായും പിഎസ്സിക്ക് തീരുമാനിക്കാമെന്നുമാണ് കോടതി പറയുന്നത്. എന്നാല്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നാണ് പിഎസ്സി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: