Categories: Kerala

ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കും; കേരളത്തിലെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചു; പാലാ ബിഷപുമായി സംസാരിച്ച് ഗോവ ഗവര്‍ണര്‍

നിലവിലെ കേരളത്തിന്റെ സാമൂഹിക സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയെ കണ്ടുവെന്നും കര്‍ദിനാളുമാര്‍ നല്‍കിയ വിവരങ്ങളില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ഗോവ ഗവര്‍ണര്‍ ഉറപ്പുനല്‍കി.

Published by

കോട്ടയം: കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നവര്‍ക്കു ദുരുദ്ദേശ്യമാണ് ഉള്ളത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സംസാരിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ കേരളത്തിന്റെ സാമൂഹിക സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയെ കണ്ടുവെന്നും കര്‍ദിനാളുമാര്‍ നല്‍കിയ വിവരങ്ങളില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ഗോവ ഗവര്‍ണര്‍ ഉറപ്പുനല്‍കി. ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അസംതൃപ്തിയുെ പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപിന്റെ പ്രസംഗത്തിന് ദിനംപ്രതി പിന്തുണ വര്‍ധിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക