ആലപ്പുഴ: പ്രണയക്കെണിയില്‍പ്പെടുത്തി യുവതിയെ മതംമാറ്റാന്‍ ശ്രമമെന്ന് പരാതി. വഴങ്ങാതിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷംനാസിനെ(21) പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. കാവാലം കുന്നുമ്മ സ്വദേശിനിയായ യുവതിയാണ് വഞ്ചിക്കപ്പെട്ടത്. യുവതി മതം മാറാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കുടുംബത്തെ അടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇരയുടെ അച്ഛന് പറഞ്ഞു. നഴ്സിങ് വിദ്യാര്‍ഥിയായ 20 വയസ്സുകാരി കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷംനാസിനെ സമൂഹ്യമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ പല തവണ പെണ്‍കുട്ടിയെ കാണാന്‍ തലശ്ശേരിയില്‍ നിന്നും കാവാലത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
തുടര്‍ന്ന് നിരന്തരം ഭീഷണിയായി. മതം മാറി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വധിക്കുമെന്നുമായിരുന്നു ഭീഷണി. പെണ്‍കുട്ടി വഴങ്ങാതായതോടെ ചിത്രങ്ങള്‍ ഷംനാസ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
ഷംനാസിനെ കൂടാത മറ്റൊരു സ്ത്രീക്കും ചില സുഹൃത്തുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഷംനാസിനെ അറസ്റ്റ് ചെയ്തത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിന് മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇന്ന് മജിസ്ട്രേറ്റ് മുന്‍പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ലൗജിഹാദ് ശക്തമായി നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് യുവതിക്ക് ഉണ്ടായ ദുരനുഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: